Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബാ​ങ്കു​ക​ളു​ടെ...

ബാ​ങ്കു​ക​ളു​ടെ റ​മ​ദാ​ൻ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
bank
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബാ​ങ്കു​ക​ളു​ടെ റ​മ​ദാ​ൻ മാ​സ​ത്തി​ലെ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ബാ​ങ്കു​ക​ളു​ടെ​യും എ​ക്‌​സ്‌​ചേ​ഞ്ച് സെൻറ​റു​ക​ളു​ടെ​യും സ​മ​യ​ക്ര​മം സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്കാ​ണ് നി​ശ്ച​യി​ച്ച​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ സൗ​ദി​യി​ലെ ബാ​ങ്കു​ക​ൾ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ല്​ വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് സെൻറ​റു​ക​ളു​ടെ​യും പേ​യ്‌​മെൻറ്​ ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം വ്യ​ത്യ​സ്ത​മാ​ണ്. രാ​വി​ലെ 9.30നും ​വൈ​കി​ട്ട് 5.30നു​മി​ട​യി​ൽ ആ​റ് മ​ണി​ക്കൂ​ർ ഫ്ലെ​ക്സി​ബി​ളാ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

ബാ​ങ്കു​ക​ളു​ടെ​യും എ​ക്​​സ്​​ചേ​ഞ്ച്​ സെ​ന്‍റ​റു​ക​ളു​ടെ​യും ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കുന്ന​താ​ണ്. ഏ​പ്രി​ൽ നാ​ല്​ മു​ത​ൽ 14 വ​രെ ചെ​റി​യ​പെ​രു​ന്നാ​ളി​നും ജൂ​ൺ 13 മു​ത​ൽ 23 വ​രെ ബ​ലി പെ​രു​ന്നാ​ളി​നും സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി​യാ​യി​രി​ക്കും. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഉ​ൾ​പ്പെ​ടെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ബാ​ങ്കു​ക​ളും ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankWorking HourRamadanSaudia Arabia News
News Summary - Banks Ramadan Timing Announced
Next Story