Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ശൂന്യസ്​ഥലി’യുടെ...

‘ശൂന്യസ്​ഥലി’യുടെ മണൽപ്പരപ്പിൽ വീണ്ടും ജീവ​െൻറ ഉത്സവം

text_fields
bookmark_border
‘ശൂന്യസ്​ഥലി’യുടെ മണൽപ്പരപ്പിൽ വീണ്ടും ജീവ​െൻറ ഉത്സവം
cancel

ദമ്മാം: ശൂന്യതയാണ്​ റൂബുൽഖാലിയുടെ മേൽവിലാസം. ലോകത്തെ ഏറ്റവും വലിയ മണൽ മരുഭൂമിയുടെ പരപ്പുകളിൽ മനുഷ്യവാസത്തി​നുള്ള ഒന്നും ശേഷിച്ചിട്ടില്ല. അരക്കിലോമീറ്റർ വരെ ഉയരത്തിൽ താൽകാലിക മണൽക്കുന്നുകൾ സൃഷ്​ടിക്കപ്പെടുന്ന ഉൗഷരഭൂമിയിലും പക്ഷേ, ജീവ​​​​െൻറ കണികകൾ ബാക്കിയുണ്ട്​. കലമാനുകളും ഒട്ടകപക്ഷികളും ചെന്നായ്​ക്കളും ഉരഗങ്ങളും പക്ഷികളും സസ്യങ്ങളും എണ്ണമറ്റ മറ്റ​േനകം ജീവജാലങ്ങളും കാലങ്ങളിൽ ഇവിടെ പാർത്തുവന്നു. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടുകളിലെ വേട്ടയാടലിൽ ഇൗ ജീവികളൊക്കെയും റൂബുൽഖാലിയിൽ നിന്ന്​ അപ്രത്യക്ഷമായി.
 അറേബ്യൻ വന്യജീവി സമ്പത്തി​​​​െൻറ പ്രതീകമായ ഒാറിക്​സ്​ എന്ന നീളൻ കൊമ്പുള്ള കലമാന്​ വംശനാശം നേരിട്ടതായി ഒടുവിൽ ശാസ്​ത്രജ്​ഞർ വിധിയെഴുതി. റൂബുൽഖാലിയുടെ മണൽക്കടലിൽ അലകളുയർത്തി പാഞ്ഞിരുന്ന അറേബ്യൻ ഒട്ടകപക്ഷിയാ​ക​െട്ട വംശനാശത്തിന്​ അടുത്തെത്തി. ലോക​ത്തെ ഏറ്റവും കൗതുകകരമായ ആവാസ വ്യവസ്​ഥ നിലനിൽക്കുന്ന ഇൗ പ്രദേശത്തെ ഇങ്ങനെ സ്വാഭാവിക നിര്യാണത്തിന്​ വിട്ടു​കൊടുക്കാനാകില്ലെന്ന്​ സൗദി അരാംകോ തീരുമാനിച്ചതോടെ കഥമാറി. 

ശൈബ വന്യജീവി സ​േങ്കതമെന്ന ആശയം തന്നെ ഇൗ ചിന്തയിൽ നിന്നാണ്​. അതിജീവനം ഏറ്റവും ദുഷ്​കരമായ റൂബുൽഖാലിയുടെ ഹൃദയഭാഗത്ത്​ 637 ചതുരശ്രകിലോമീറ്ററിൽ പടർന്നുകിടക്കുന്ന ശൈബ വന്യജീവി സ​േങ്കതത്തി​​​​െൻറ ഒന്നാംഘട്ടത്തി​​​​െൻറ പുരോഗതി വന്യജീവി ശാസ്​ത്രജ്​ഞരെ അമ്പരിപ്പിക്കുന്നു. 
സൗദി അറേബ്യയുടെ തെക്ക്​ കിഴക്കേ ഭാഗത്ത്​ കഴിഞ്ഞവർഷം ഡിസംബറിലാണ്​ ശൈബ ഒന്നാംഘട്ടം പ്രവർത്തനക്ഷമമായത്​. ഇൗ കുറഞ്ഞ കാലയളവിൽ മൂന്നു പ്രമുഖ ജീവി വർഗങ്ങളെയാണ്​ അവയുടെ പാരമ്പര്യഭൂമിയിൽ അധിവസിപ്പിച്ചത്​. ഇൗ മേഖലക്ക്​ അന്യമായി മാറിയ അറേബ്യൻ ഒറിക്​സ്​, മണൽ മാൻ എന്നറിയപ്പെടുന്ന സാൻഡ്​ ഗസേൽ, ഒട്ടകപക്ഷി എന്നിവ. സൗദി അരാംകോയുടെ ശൈബ പ്രൊഡ്യൂസിങ്​ ഡിപ്പാർട്ട്​മ​​​െൻറ്​, പരിസ്​ഥിതി സംരക്ഷണ വകുപ്പുമായി സഹകരിച്ചാണ്​ ഇൗ നേട്ടം സാധ്യമാക്കിയത്​. 

അറേബ്യൻ നാടോടിക്കഥകളിൽ ഇതിഹാസമാനങ്ങളുള്ള മാൻവർഗമാണ്​ ഒാറിക്​സ്​. പൗരാണിക സാഹിത്യങ്ങളിൽ പരാമർശിക്കുന്ന ‘യുനികോൺ’ എന്ന നെറ്റിയിൽ ഒറ്റക്കൊമ്പുള്ള സാങ്കൽപിക മൃഗത്തി​​​​െൻറ ആശയം തന്നെ ഒറിക്​സിൽ നിന്നാണെന്ന്​ പറയപ്പെടുന്നു. ഇൗ ബഹുമാ​നമൊന്നും വേട്ടക്കാർ പാവം മൃഗ​ത്തോട്​ കാട്ടിയില്ല. റൂബുൽഖാലിയിൽ രാജകീയമായി കഴിഞ്ഞിരുന്ന ഇതി​​​​െൻറ എണ്ണം കഴിഞ്ഞനൂറ്റാണ്ടി​​​​െൻറ പകുതിയോടെ അതി ഭീകരമായി കുറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്​ഥയിൽ കഴിയുന്നവയുടെ എണ്ണം 1972 ൽ ​െവറും നാല്​ എണ്ണം മാത്രമായി. ഇ​േതാടെയാണ്​ ഇൗ ജീവി വർഗത്തെ രക്ഷി​ച്ചെടുക്കാനുള്ള പ്രയത്​നം ശാസ്​ത്രജ്​ഞർ ആരംഭിച്ചത്​. ശൈബക്ക്​ അടുത്ത്​ നിന്ന്​ ബാക്കിയുണ്ടായിരുന്ന നാലെണ്ണത്തിനേയും പിടിച്ചെടുത്തു. പ്രജനനം വർധിപ്പിക്കാൻ അവയെ യു.എസ്​ മൃഗസംരക്ഷണകേ​ന്ദ്രങ്ങളിലേക്ക്​ മാറ്റി. 

ഒറിക്​സിന്​ മു​േമ്പ ഇൗ അവസ്​ഥയിലെത്തിയിരുന്നു, ഒട്ടകപക്ഷി. 120 വർഷത്തിന്​ മുമ്പുതന്നെ റൂബുൽഖാലിയിൽ നിന്ന്​ അവ അപ്രത്യക്ഷമായി. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ അവസാന ഒട്ടകപക്ഷിയെ രേഖപ്പെടുത്തിയത്​ 1939ലാണ്​. ഇതേ കാരണങ്ങളാൽ തന്നെയാണ്​ സാൻഡ്​ ഗസേലും അപകടത്തിലായത്​.  ജീവികളുടെ തിരോധാനത്തോടെ റൂബുൽഖാലിക്കുണ്ടായത്​ അപരിഹാര്യമായ നഷ്​ടമാണ്​. ഇൗ പശ്​ചാത്തലത്തിലാണ്​ അരാംകോ രംഗത്തേക്ക്​ വരുന്നത്​. ലോകത്തെ ഏതു വന്യജീവി സംരക്ഷണ പദ്ധതികളുടെ അളവുകോല്​ വെച്ച്​ അളന്നാലും ഒരുപടി മുന്നിൽ നിൽക്കുന്ന ഇൗ ആശയം നടപ്പാക്കുകയെന്നത്​ അതീവ ദുഷ്​കരമാണെന്ന്​ അറിഞ്ഞുതന്നെയാണ്​ അരാംകോ ഇതിനിറങ്ങിയത്​. ശൈബ എണ്ണപ്പാടം നിലനിൽക്കുന്നതിന്​ സമീപ പ്രദേശത്തെ ലോകത്തിന്​ മാതൃകയാക്കണമെന്നതായിരുന്നു ലക്ഷ്യം. 

2011 ലാണ്​ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്​. പ്രദേശത്തി​​​​െൻറ ബേസ്​ലൈൻ സർവേ നടത്തുകയായിരുന്നു ആദ്യം. എ​ന്തൊക്കെ ജീവജാതികൾ ഇവിടെ നിലനിൽക്കുന്നു, ഏതിനൊക്കെ ഇനി ഇവിടേക്ക്​ കടന്നുവരാനാകും, ഇൗ മേഖലയു​െട യഥാർഥ വലിപ്പം എന്താണ്​, വന്യജീവി സ​േങ്കതം എവിടെയായിരിക്കണം എന്നിവ നിർണയിക്കപ്പെട്ടു. ഇത്തരം വന്യജീവി പുനരധിവാസ പദ്ധതികളിൽ നിപുണരായ മേഖലയിലെയും ലോകത്തെയും വ്യക്​തിത്വങ്ങളെ ഇവി​േടക്ക്​ കൊണ്ടുവന്നു. 

തനത്​ സസ്യവർഗങ്ങളെ നിലനിർത്തുകയെന്നതായിരുന്നു ആദ്യദൗത്യം. സൗദി വൈൽഡ്​ ലൈഫ്​ അതോറിറ്റിയുടെ മേൽനോട്ടത്തിൽ അവരുടെ പ്രത്യേക കേ​ന്ദ്രങ്ങളിൽ പ്രജനനം നടത്തി സംരക്ഷിച്ചുവന്ന ജീവി വർഗങ്ങൾക്ക്​ മരുഭൂമിയുടെ വന്യതയിൽ അതിജീവിക്കാനുള്ള സംവിധാനമൊരുക്കാനും തുടങ്ങി. 637 ചതു​രശ്ര കിലോമീറ്റർ പ്രദേശം വേലികെട്ടി തിരിച്ചെടുത്തു. ലോകത്തെ ഏറ്റവും വലിയ സംരക്ഷിത പരിസ്​ഥിതി മേഖലകളിലൊന്നായി അങ്ങനെ ശൈബ. 
ഒരു എണ്ണ കമ്പനിയുടെ ആഭിമുഖ്യത്തിലുള്ള ഏറ്റവും വലുതും. സ​േങ്കതത്തിന്​ പുറത്ത്​ 106 കിലോമീറ്റർ ചുറ്റുപാത തെളിച്ചെടുക്കുകയായിരുന്നു ഇതിൽ കഠിനം.

55 ഡിഗ്രി വരെ ചൂട്​ ഉയരുന്ന, അരകിലോമീറ്റർ വരെ ഉയരത്തിൽ കാറ്റടിച്ച്​ മണലുയരുന്ന റൂബുൽഖാലിയിൽ ഇത്തരമൊരു പാത തെളിച്ചെടുക്കുക അതീവ ശ്രമകരമായിരുന്നു. ഇൗ പാത സൃഷ്​ടിക്കുന്നതിന്​ മുമ്പ്​ സ​േങ്കതത്തിനുള്ളിൽ 12 കിലോമീറ്റർ സഞ്ചരിക്കാൻ പകുതി ദിവസം വേണമായിരുന്നു. ഇപ്പോൾ 106 കിലോമീറ്ററും വെറും മൂന്നുമണിക്കൂർ കൊണ്ട്​ പട്രോൾ ചെയ്യാനാകും. 2016 അവസാനമായപ്പോൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വന്യജീവികളെ സ്വീകരിക്കാൻ ശൈബ ഒരുങ്ങി. സൗദി വൈൽഡ്​​ലൈഫ്​ അതോറിറ്റി, ത്വാഇഫിലെ കേന്ദ്രത്തിൽ നിന്ന്​ ട്രക്കുകളിൽ ഒട്ടകപക്ഷികളെ കൊണ്ടുവന്നു. റിയാദിനടുത്തുള്ള ​പ്രജനന കേ​​ന്ദ്രത്തിൽ നിന്ന്​ ഒാറിക്​സും സാൻഡ്​ ഗസേലും വന്നു. ആഘോഷപൂർവം അവയെ അവയുടെ പാരമ്പര്യഭൂമിയിലേക്ക്​ തുറന്നുവിട്ടു.

ലോക വന്യജീവി സംരക്ഷണ ചരിത്രത്തിൽ തിളക്കമേറിയ അധ്യായത്തിന്​ തുടക്കം കുറിക്കുകയായിരുന്നു അന്ന്​ അരാംകോ. മനുഷ്യസഹായമില്ലാ​തെ, അതേസമയം സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമായി അവയിന്ന്​ റൂബുൽഖാലിയുടെ മണൽപ്പരപ്പുകളിൽ ജീവിക്കുന്നു. 68 സാൻഡ്​ ഗസേലുകളാണ്​ ഇന്ന്​ ഇവിടെയുള്ളത്​. അതിൽ 14 ഉം നവജാതർ. 13 കുഞ്ഞുങ്ങൾ ഉൾപ്പെടെ 39 ഒറിക്​സുകൾ. 11 ഒട്ടകപക്ഷികളും. ഡസൻകണക്കിന്​ മുട്ടകൾ ഒട്ടകപക്ഷികൾ ഇട്ടുകഴിഞ്ഞു. അവ വിരിഞ്ഞിറങ്ങുന്നതോടെ ഒട്ടകപക്ഷികള​ുടെ എണ്ണവും പതിൻമടങ്ങ്​ വർധിക്കും. ഇവിടെ ജനിച്ച എല്ലാ കുഞ്ഞുങ്ങളും അതിജീവിക്കുന്നു എന്നതാണ്​ ഏറ്റവും ​​​ശ്രദ്ധേയവും ഇതി​​​​െൻറ സംഘാടകരെ ആഹ്ലാദിപ്പിക്കുകയും ചെയ്യുന്ന കാര്യം. അരനൂറ്റാണ്ടിന്​ ശേഷമാണ്​ ഇവിടെയിങ്ങനെ മാൻകുട്ടികൾ പിറക്കുന്നത്​. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയുടെ പ്രകൃതി സംരക്ഷണ പാടവത്തിനുള്ള തെളിവായി അവ ഇൗ മണൽപ്പരപ്പിൽ പിച്ചവെക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsanimals saudhi arabia
News Summary - animals saudhi arabia gulf news
Next Story