Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ലി​ഫ് ഖു​ർ​ആ​ൻ...

അ​ലി​ഫ് ഖു​ർ​ആ​ൻ മു​സാ​ബ​ഖ വി​ജ​യി​ക​ൾ

text_fields
bookmark_border
quran recitation winners
cancel
camera_alt

അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച അ​ലി​ഫ് ഖു​ർ​ആ​ൻ മു​സാ​ബ​ഖ വി​ജ​യി​ക​ൾ

റി​യാ​ദ്: റ​മ​ദാ​നി​ൽ അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഇ​സ്ലാ​മി​ക് ഡി​പാ​ർ​ട്ട്മെ​ന്റി​ന് കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച 'ഖു​ർ​ആ​ൻ മു​സാ​ബ​ഖ അ​ഞ്ചാം എ​ഡി​ഷ​ൻ' ശ്ര​ദ്ധേ​യ​മാ​യി. ഖു​ർ​ആ​നി​ക സൂ​ക്ത​ങ്ങ​ൾ നി​യ​മാ​നു​സൃ​ത​മാ​യി പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ല​ഭി​ച്ച​വ​രാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ൾ. മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നാം റൗ​ണ്ടി​ലും ര​ണ്ടാം റൗ​ണ്ടി​ലും വി​ജ​യി​ച്ച് യോ​ഗ്യ​ത നേ​ടി​യ മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്.

കാ​റ്റ​ഗ​റി ഒ​ന്നി​ൽ ആ​യി​ഷ സ​മീ​ഹ​യും കാ​റ്റ​ഗ​റി ര​ണ്ടി​ൽ ശൈ​ഖ് മു​ഹ​മ്മ​ദ് സൈ​നും കാ​റ്റ​ഗ​റി മൂ​ന്നി​ൽ ആ​യി​ഷ ലാ​മി​യ​യും ഒ​ന്നാം സ്ഥാ​നം നേ​ടി. ബു​ഷ്റ അ​ബ്ദു​ൽ ഖു​ദൂ​സ്, ഇ​നാ​യ ഹ​കീം, ഫാ​ത്തി​മ അ​ഫ്സ​ൽ, മു​ഹ​മ്മ​ദ് ഹോ​ജ, നി​ഹാ​ദ് ഷ​ബീ​ർ, ഹ​ന ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് മ​റ്റു വി​ജ​യി​ക​ൾ. ശൈ​ഖ് അ​ബ്ദു​ൽ ഖു​ദ്ദൂ​സ്, ആ​ഷി​ഫ് ന​ഈ​മി, ആ​യി​ഷാ അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു. പ​രി​പാ​ടി അ​ലി​ഫ് ഗ്രൂ​പ് ഓ​ഫ് സ്കൂ​ൾ​സ് ഡ​യ​റ​ക്ട​ർ ലു​ഖ്‌​മാ​ൻ അ​ഹ​മ്മ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ നൗ​ഷാ​ദ് നാ​ല​ക​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദാ ബാ​നു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhQuran recitation competition
News Summary - Alif Quran Musabakha Winners
Next Story