Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ മലസിൽ പുതിയ...

റിയാദ്​ മലസിൽ പുതിയ റസ്​റ്റാറൻറ്​ ‘ചെറീസ്​’ ഉദ്​ഘാടനം നാളെ

text_fields
bookmark_border
cheries
cancel
camera_alt

ചെ​റീ​സ്​ റസ്​റ്റാറൻറ്​ പ്ര​തി​നി​ധി​ക​ൾ റി​യാ​ദി​ൽ

വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ

റി​യാ​ദ്​: രു​ചി​യു​ടെ ക​ല​വ​റ തു​റ​ന്ന് പു​തി​യൊ​രു റസ്​റ്റാറൻറ്​ ‘ചെ​റീ​സ്’​ റി​യാ​ദി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു. റി​യാ​ദി​ലെ ഭ​ക്ഷ​ണ​പ്രി​യ​ർ​ക്ക് രു​ചി​യു​ടെ വൈ​വി​ധ്യ​ങ്ങ​ൾ ഒ​രു​ക്കി മ​ല​യാ​ളി​ക​ളു​ടെ സം​ഗ​മ​സ്ഥ​ല​മാ​യ മ​ല​സി​ലാ​ണ്​ പു​തി​യ റ​സ്​​റ്റോ​റ​ൻ​റ്​ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ല​യാ​ളി​ക​ൾ​ക്ക് നാ​വി​ൽ കൊ​തി​യൂ​റു​ന്ന ത​നി നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ ത​നി​മ​യും രു​ചി​യും ചോ​രാ​തെ മി​ത​മാ​യ നി​ര​ക്കി​ൽ ന​ൽ​കി ഭ​ക്ഷ​ണ​പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ൽ റി​യാ​ദി​ൽ പു​തി​യ ഒ​രു നാ​മം കൂ​ടി ചേ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന്​ മാ​നേ​ജ്‌​മെൻറ്​ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ​ൻ, ചൈ​നീ​സ്, അ​റ​ബി​ക് വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കു​ന്ന റസ്​റ്റാറൻറിൽ 300ഓ​ളം ആ​ളു​ക​ൾ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ​കേ​ര​ള​ത്തി​ൽ റസ്​റ്റാറൻറ്​ ശൃം​ഖ​ല​യു​മാ​യി ഈ ​രം​ഗ​ത്ത്​ പ​രി​ച​യ​സ​മ്പ​രാ​യ ടീ​മാ​ണ്​ ചെ​റീ​സി​ന്​ പി​ന്നി​ലെ​ന്നും ഏ​റ്റ​വും വി​ദ​ഗ്​​ധ​രാ​യ ഷെ​ഫു​മാ​രാ​ണ്​ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്നും ചെ​റീ​സി​ന്റേ​താ​യ സ​വി​ശേ​ഷ വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജ്‌​മെൻറ്​ പ്ര​തി​നി​ധി​ക​ളാ​യ സ​ജി ജോ​ർ​ജ്, ടി​നു ടോം ​തോ​മ​സ്, ജി​ൻ ജോ​ർ​ജ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsNew RestaurantCheries
News Summary - A new restaurant Cheries will be inaugurated in Riyadh Malas on thursday
Next Story