Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right46ാമ​ത്​ കി​ങ്​ ഫൈ​സ​ൽ...

46ാമ​ത്​ കി​ങ്​ ഫൈ​സ​ൽ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
king faisal award winners
cancel
camera_alt

1. ഈ ​വ​ർ​ഷ​ത്തെ കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ      2. കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ​ക്ക്​​ സ​മ്മാ​നി​ക്കു​ന്നു

റി​യാ​ദ്​: 46ാമ​ത്​ കി​ങ്​ ഫൈ​സ​ൽ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. റി​യാ​ദി​ലെ അ​ൽ ഫൈ​സ​ലി​യ ഹോ​ട്ട​ലി​ലെ അ​മീ​ർ സു​ൽ​ത്താ​ൻ ഗ്രാ​ൻ​ഡ് ഹാ​ളി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ റി​യാ​ദ് ഗ​വ​ർ​ണ​ർ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ബ​ന്ദ​ർ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് ആ​ണ്​ വി​ജ​യി​ക​ൾ​ക്ക്​​ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചത്. അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ ഗ​വ​ർ​ണ​ർ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ഫൈ​സ​ൽ രാ​ജാ​വി​െൻറ നാ​മ​ധേ​യ​ത്തി​ലു​ള്ള ഈ ​അ​വാ​ർ​ഡ് ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ശാ​സ്ത്ര​ത്തെ​യും പ​ണ്ഡി​ത​ന്മാ​രെ​യും ആ​ദ​രി​ക്കാ​നാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ച കി​ങ്​ ഫൈ​സ​ൽ സെൻറ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​സ്​​ലാ​മി​ക്​ സ്റ്റ​ഡീ​സ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​മീ​ർ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ പ​റ​ഞ്ഞു.

ഭൂ​മി​ശാ​സ്ത്ര​പ​ര​മോ വം​ശീ​യ​മോ മ​ത​പ​ര​മോ വി​ഭാ​ഗീ​യ​മോ ആ​യ പ​രി​ഗ​ണ​ന​ക​ളി​ല്ലാ​തെ മാ​ന​വി​ക​ത​യു​ടെ പു​രോ​ഗ​തി​ക്കും മ​നു​ഷ്യ​രാ​ശി​യു​ടെ സേ​വ​ന​ത്തി​നും സം​ഭാ​വ​ന ന​ൽ​കി​യ ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളും ക​ണ്ടു​പി​ടിത്ത​ങ്ങ​ളും ന​ൽ​കി​യ​വ​ർ​ക്കാ​ണ്​ അ​വാ​ർ​ഡ്​ ന​ൽ​കു​ന്ന​ത്. അ​വാ​ർ​ഡ്​​ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​ന് റി​യാ​ദ് ഗ​വ​ർ​ണ​റെ​യും അ​വാ​ർ​ഡ്​ ജേ​താ​ക്ക​ളെ​യും അ​മീ​ർ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ അ​ഭി​ന​ന്ദി​ച്ചു. കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ബീ​ൽ അ​വാ​ർ​ഡ് ജേ​താ​ക്ക​ളു​ടെ പേ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള 46ാമ​ത്​ കിം​ഗ് ഫൈ​സ​ൽ അ​ന്താ​രാ​ഷ്​​ട്ര അ​വാ​ർ​ഡ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​സ്‌​ലാ​മി​ക സേ​വ​നം, ഇ​സ്‌​ലാ​മി​ക പ​ഠ​ന​ങ്ങ​ൾ, അ​റ​ബി ഭാ​ഷ​യും സാ​ഹി​ത്യ​വും, വൈ​ദ്യം, ശാ​സ്ത്രം എ​ന്നി അ​ഞ്ച് ശാ​ഖ​ക​ളി​ലാ​ണ്​​ അ​വാ​ർ​ഡ്​ ന​ൽ​കി​വ​രു​ന്ന​ത്. 1979 മു​ത​ൽ ഒ​രോ വ​ർ​ഷ​വും കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ് ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​തി​ന​കം 295 പേ​രെ കി​ങ്​ ഫൈ​സ​ൽ അ​വാ​ർ​ഡ്​ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ ഇ​സ്​​ലാ​മി​ക സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്​ ജാ​പ്പ​നീ​സ് മു​സ്​​ലിം അ​സോ​സി​യേ​ഷ​നും ല​ബ​നാ​ൻ പൗ​ര​നാ​യ മു​ഹ​മ്മ​ദ് അ​ൽ​സ​മാ​ക്കി​നു​മാ​ണ്.

ഇ​സ്​​ലാ​മി​ക്​ സ്റ്റ​ഡീ​സ് അ​വാ​ർ​ഡ് അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ ഡോ. ​വാ​ഇ​ൽ ഹ​ല്ലാ​ഖി​നും മെ​ഡി​സി​ൻ അ​വാ​ർ​ഡ്​ അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ ഡോ. ​ജെ​റി റോ​യ് മെ​ൻ​ഡ​ലി​നു​മാ​ണ്​ ല​ഭി​ച്ച​ത്. ശാ​സ്ത്ര അ​വാ​ർ​ഡ്​ നേ​ടി​യ​ത് അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ ഡോ. ​ഹോ​വാ​ർ​ഡ് യു​വാ​ൻ-​ഹാ​വോ ചാ​ങ് ആ​ണ്. എ​ന്നാ​ൽ, അ​റ​ബി ഭാ​ഷ​ക്കും സാ​ഹി​ത്യ​ത്തി​നു​മു​ള്ള സ​മ്മാ​നം അ​തി​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ൽ അ​വാ​ർ​ഡി​നാ​യു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ത​ട​ഞ്ഞു​വെ​ച്ചി​രി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhKing Faisal International Awards
News Summary - 46th King Faisal International Awards
Next Story