Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​ഹീ​മി​ന്റെ...

റ​ഹീ​മി​ന്റെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കാ​ൻ സൗ​ദി​യി​ൽ ച​ടു​ല നീ​ക്ക​ങ്ങ​ൾ

text_fields
bookmark_border
abdurahim
cancel
camera_alt

അ​ബ്​​ദു​ൽ റ​ഹീം

റി​യാ​ദ്: അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​ത്തി​നാ​യു​ള്ള 34 കോ​ടി​യോ​ളം രൂ​പ സ​മാ​ഹ​രി​ക്ക​പ്പെ​ട്ട​തോ​ടെ മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ കു​ടും​ബ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ യൂ​സു​ഫ് കാ​ക്ക​ഞ്ചേ​രി അ​നു​മ​തി തേ​ടി. ക​രാ​ർ പ്ര​കാ​ര​മു​ള്ള തു​ക സ​മാ​ഹ​രി​ക്ക​പ്പെ​ട്ടെ​ന്നും എ​ത്ര​യും​വേ​ഗം വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്യാ​നു​ള്ള കു​ടും​ബ​ത്തി​ന്റെ സ​മ്മ​തം കോ​ട​തി​യി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് കൂ​ടി​ക്കാ​ഴ്ച. ഇ​ന്ത്യ​ൻ എം​ബ​സി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച് അ​റ്റോ​ണി​ക്ക് ക​ത്ത് കൈ​മാ​റും. ദി​യാ​ധ​നം വാ​ങ്ങി റ​ഹീ​മി​ന് മാ​പ്പ് ന​ൽ​കി​യെ​ന്ന കു​ടും​ബ​ത്തി​ന്റെ സ​മ്മ​തം അ​റ്റോ​ണി കോ​ട​തി​യി​ൽ അ​റി​യി​ക്കു​ന്ന​തോ​ടെ കോ​ട​തി വ​ധ​ശി​ക്ഷ റ​ദ്ദു​ചെ​യ്ത് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും.

കീ​ഴ്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ശ​രി​വെ​ക്കു​ന്ന​തോ​ടെ ആ​ദ്യ ക​ട​മ്പ പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് ഒ​ന്ന​ര​ക്കോ​ടി സൗ​ദി റി​യാ​ലി​ന്റെ ചെ​ക്ക് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജ​യി​ൽ​മോ​ച​ന​വും സാ​ധ്യ​മാ​കും. ഇ​ന്ത്യ​യി​ൽ സ​മാ​ഹ​രി​ച്ച തു​ക എ​ത്ര​യും പെ​ട്ടെ​ന്ന് സൗ​ദി​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​നി മു​ന്നി​ലു​ള്ള പ്ര​ധാ​ന ക​ട​മ്പ. അ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി എം​ബ​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyAbdul Rahim
News Summary - 34 crore collected for Abdul Rahim's release Indian Embassy
Next Story