കരുനാഗപ്പള്ളി സ്വദേശി മദീനയില്‍ മരിച്ചു
text_fieldsമദീന: കൊല്ലം കരുനാഗപ്പള്ളി പുത്തന്‍ തെരുവ് സ്വദേശി മുല്ലമംഗലത്ത് അബ്്ദുല്‍ കരീം (51) മദീനയില്‍ ഹൃദയാഘാതംമൂലം മരിച്ചു. 32 വര്‍ഷത്തോളമായി സുല്‍ത്താനയിലെ സറവാത്ത് സൂപ്പര്‍മാര്‍ക്കറ്റില്‍ ഹെഡ് കാഷിയര് ഇന്‍ചാര്‍ജായി സേവനമനുഷഠിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം ആറുമണിയോടെ ജോലിസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിങ് ഫഹദ് ആശുപത്രിയില്‍ പ്രേവശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആറുമാസം മുമ്പ്് നാട്ടില്‍നിന്ന് വന്ന അബ്ദുല്‍കരീം നോമ്പ് കഴിഞ്ഞ് നാട്ടില്പോകാനിരിക്കയായിരുന്നു. സഹോദരങ്ങളായ യൂനുസ് കുട്ടി (ജിദ്ദ), ഹംസാദ് (റിയാദ്), ഹാരിസ് (റിയാദ്) എന്നിവര്‍ മരണ വിവരമറിഞ്ഞ്
മദീനയിലത്തെി. പിതാവ്: ഇബ്രാഹിംകുട്ടി, ഭാര്യ:ഹസീന, മകള്‍: സഫാകരീം. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മക്ക കെഎം.സി.സി.വൈസ് പ്രസിഡന്റ്് അബ്്ദുല്‍ വഹാബ്, ശരീഫ് കാസര്‍കോട്, കബീര്‍ മദീന, ഗഫൂര്‍ നവോദയ എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. മയ്യിത്ത് ജന്നത്തുല്‍ ബഖിയയില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.