Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലില്‍ മലയാളിയുടെ...

ജുബൈലില്‍ മലയാളിയുടെ കൊലപാതകം: പ്രതികള്‍ കുറ്റം സമ്മതിച്ചതായി സൂചന

text_fields
bookmark_border
ജുബൈലില്‍ മലയാളിയുടെ കൊലപാതകം: പ്രതികള്‍ കുറ്റം സമ്മതിച്ചതായി സൂചന
cancel

ജുബൈല്‍: കൊടുവള്ളി സ്വദേശി സമീറിനെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് ജുബൈലിലെ റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി സൂചന. ചെറിയ പെരുന്നാളിന് ജുബൈല്‍ വര്‍ക്ഷോപ്പ് ഏരിയയിലെ മണല്‍ വില്‍ക്കുന്ന ഭാഗത്ത് സമീറിന്‍െറ മൃതദേഹം ഉപേക്ഷിച്ച കേസില്‍ പിടിയിലായ രണ്ട് മലയാളികളും മൂന്ന് സൗദികളുമാണ് കുറ്റസമ്മതം നടത്തിയത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന മൂന്ന് സ്വദേശികളും ഇവരുടെ ഇടനിലക്കാരായ രണ്ട് മലയാളികളുമാണ് നിലവില്‍ ജുബൈല്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. തുടക്കത്തില്‍ ആളുമാറി കൊലപ്പെടുത്തിയെന്നാണ് പ്രചരിച്ചതെങ്കിലും പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും വിലപേശുകയും ചെയ്യുന്നതിനിടെയാണ് സമീര്‍ മരിച്ചതെന്നാണ് ഒടുവില്‍ പൊലീസ് പുറത്തുവിട്ട വിവരം. ഖോബാര്‍ കേന്ദ്രീകരിച്ച ്പ്രവര്‍ത്തിക്കുന്ന ചാരായ വില്‍പന സംഘത്തിലെ കണ്ണികളിലൊരാളായിരുന്നു കൊല്ലപ്പെട്ട സമീര്‍. പെരുന്നാളിന്‍െറ തലേദിവസം ഇടനിലക്കാരായ മലയാളികള്‍ മദ്യവില്‍പന നടത്തുന്ന മലയാളിയായ നൗഷാദിനോട് അഞ്ച് പെട്ടി മദ്യം ആവശ്യപ്പെടുകയും സമീര്‍ സുഹൃത്ത് ഫവാസിനെ കൂട്ടി അതു ഖോബാറില്‍ എത്തിക്കുകയുമായിരുന്നു. മദ്യവുമായി ഇവര്‍ വരുന്നുണ്ടെന്ന് നേരത്തേ വിവരം ലഭിച്ച സൗദി പൗരന്മാര്‍ ഇരുവരേയും പിടികൂടി ബലമായി തങ്ങളുടെ വാഹനത്തില്‍ കയറ്റി നാരിയ ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. വണ്ടിക്കുള്ളില്‍ വെച്ച് കണ്ണുകള്‍ കെട്ടി കഫ്ജി റോഡിലുള്ള കൃഷിയിടത്തിലെ കെട്ടിടത്തിനുള്ളില്‍ കെട്ടിയിട്ടു. ഇവിടെ നിന്നും ഇവരുടെ കൈവശം മദ്യം കൊടുത്തുവിട്ട നൗഷാദിനെ ഫോണില്‍ വിളിച്ച് ്ഫവാസിനേയും സമീറിനേയും വിട്ടയക്കാന്‍ വന്‍ തുക മോചനദ്രവ്യമായി ആവശ്യപ്പെട്ടു. ഇവരെ കേബിള്‍ ഉപയോഗിച്ച് നിരന്തരമായി മര്‍ദ്ദിക്കുകയും ചെയ്തു. നൗഷാദുമായി സംസാരിക്കുന്നത് എന്താണെന്ന് അറിയാന്‍ സംഘത്തിന്‍െറ സഹായികളായി പ്രവര്‍ത്തിച്ച മലയാളികളായ നിസാമുദ്ദീനേയും അജ്മലിനേയും അടുത്ത് നിര്‍ത്തി. ഇവരെ മുറിയില്‍ കയറ്റുന്ന സമയം വീണ്ടും ഫവാസിന്‍േറയും സമീറിന്‍േറയും കണ്ണുകള്‍ ബന്ധിച്ചു. വിലപേശലിനൊടുവില്‍ 50,000 റിയാല്‍ വരെ നൗഷാദ് നല്‍കാമെന്ന ്വാഗ്ദാനം ചെയ്തെങ്കിലും സംഘം കൂടുതല്‍ തുക വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. പിറ്റേന്ന ്തലകീഴായി കെട്ടിയിട്ട ്മര്‍ദ്ദിച്ചപ്പോള്‍ തനിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നതായി ഫവാസ് അറിയിച്ചു. ഈ വിവരവും ഫോണിലൂടെ നൗഷാദിനെ സംഘം കേള്‍പ്പിച്ചു. ഒരു ദിവസം നീണ്ട മര്‍ദ്ദനത്തെ തുടര്‍ന്ന് സമീര്‍ ബോധരഹിതനായി. സംഗതി പന്തിയല്ളെന്ന് കണ്ട് സമീറിനെ ബ്ളാങ്കറ്റില്‍ പൊതിഞ്ഞും ഫവാസിനെ രണ്ടാളുടെ തോളിലുമായി വാഹനത്തില്‍ കയറ്റുകയും വര്‍ക്ക് ഷോപ്പ് ഭാഗത്തേക്ക ്കൊണ്ട് വരികയുമായിരുന്നു. ഫവാസിനെ വഴിക്ക് ഇറക്കിവിട്ടശേഷം സമീറിനെ മണല്‍ വില്‍ക്കുന്ന ഭാഗത്ത് ഉപേക്ഷിച്ച് സംഘം കടന്നു. ഈ സംഭവത്തിന് തൊട്ടുമുമ്പ് ഇതേ സംഘം അല്‍അഹ്സയില്‍ പോവുകയും അവിടെ ചീട്ടുകളി സംഘത്തിന്‍െറ കേന്ദ്രത്തില്‍ കയറി ആക്രമണം നടത്തി 50,000 റിയാല്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതില്‍ 7000 റിയാല്‍ ഇടനിലക്കാരായ മലയാളികള്‍ക്ക് നല്‍കി. ഇതിനുശേഷമാണ് നൗഷാദില്‍ നിന്ന് പണം തട്ടാനുള്ള വിദ്യ ആലോചിച്ചതും നടപ്പാക്കിയതും. തെളിവിനായി ഖോബാര്‍-അല്‍അഹ്സ റോഡിലെ ക്യാമറയും പൊലീസ് പരിശോധിച്ചിരുന്നു. പ്രതികളില്‍നിന്നും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തതായി മലയാളികള്‍ക്കു വേണ്ടി പരിഭാഷ നിര്‍വ്വഹിച്ച അബ്ദുല്‍ കരീം കാസിമി പറഞ്ഞു. ഫവാസും കസ്റ്റഡിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിലരെക്കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
Next Story