Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക​ക​പ്പി​ന്റെ...

ലോ​ക​ക​പ്പി​ന്റെ ആ​രോ​ഗ്യ മാ​തൃ​ക പ​ക​ർ​ത്തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

text_fields
bookmark_border
ലോ​ക​ക​പ്പി​ന്റെ ആ​രോ​ഗ്യ മാ​തൃ​ക പ​ക​ർ​ത്തി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
cancel

ദോ​ഹ: ഭാ​വി​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ന​ട​പ്പാ​ക്കി​യ ആ​രോ​ഗ്യ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് പു​തി​യ ചു​വ​ടു​വെ​പ്പ്. ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഭാ​വി കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് അ​റ​ബ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ആ​ദ്യ പ്ര​ധാ​ന കാ​യി​ക ടൂ​ർ​ണ​മെ​ന്റ് മാ​തൃ​ക​യാ​കു​ന്നു​വെ​ന്ന​ത് അ​തി​ന്റെ ലെ​ഗ​സി പ​ദ്ധ​തി​ക​ളി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ക്കും.

ഭാ​വി കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ത​മ്മി​ലു​ള്ള പു​തി​യ പ​ങ്കാ​ളി​ത്തം, 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പ് സ​മ​യ​ത്ത് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കി​യ ഇ​രു​ക​ക്ഷി​ക​ളു​ടെ​യും മു​ൻ സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​വും ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ ആ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പു​തി​യ ഗൈ​ഡ് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ 30 ശ​ത​മാ​ന​വും ആ​രോ​ഗ്യ​ക​ര​മാ​യ പോ​ഷ​കാ​ഹാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി​രു​ന്നു.ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക് കീ​ഴി​ലു​ള്ള പോ​ഷ​കാ​ഹാ​ര-​ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും ഭ​ക്ഷ​ണ അ​ന്ത​രീ​ക്ഷ​വും എ​ന്ന ത​ല​ക്കെ​ട്ടി​ൽ പു​തി​യ പ്ര​വ​ർ​ത്ത​നാ​ധി​ഷ്ഠി​ത കൈ​പ്പു​സ്ത​കം പു​റ​ത്തി​റ​ക്കി.

പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ ഗൈ​ഡ് കാ​യി​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലെ സം​ഘാ​ട​ക​രെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും കാ​യി​ക​രം​ഗ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി അ​ഞ്ചു ത​ന്ത്ര​പ്ര​ധാ​ന ന​ട​പ​ടി​ക​ളാ​ണ് ഇ​തി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

ല​ഭ്യ​മാ​യ ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം മു​ത​ൽ ഹാ​നി​ക​ര​മാ​യ വി​പ​ണ​ന​രീ​തി ത​ട​യു​ന്ന​ത് വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഈ ​കൈ​പ്പു​സ്ത​ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​യി​ക, ആ​രോ​ഗ്യ സ​ഹ​ക​ര​ണ​ത്തി​ലെ ലോ​ക​ക​പ്പ് മാ​തൃ​ക

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, ഫി​ഫ, സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി (എ​സ്.​സി) എ​ന്നി​വ​ർ ത​മ്മി​ൽ 2021ൽ ​ആ​രം​ഭി​ച്ച സ​ഹ​ക​ര​ണ​മാ​ണ് 2022 ലോ​ക​ക​പ്പ് ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​ത് മു​ത​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ മെ​നു തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വ​രെ ഈ ​സ​ഹ​ക​ര​ണ​ത്തി​ലു​ൾ​പ്പെ​ട്ടി​രു​ന്നു. സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്കു​ള്ളി​ലെ സ​മ്പൂ​ർ​ണ പു​ക​യി​ല നി​രോ​ധ​ന​വും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ വി​ത​ര​ണ​വും ചെ​റി​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ മാ​ത്രം.

മൂ​ന്നു ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ ഫ​ല​മാ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള കൂ​റ്റ​ൻ ബി​ൽ ബോ​ർ​ഡു​ക​ളി​ലും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​രോ​ഗ്യ സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നു.

ഖ​ത്ത​റും ഡ​ബ്ല്യു.​എ​ച്ച്.​ഒ​യും ഫി​ഫ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പി​ന്തു​ട​രാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്രോ​സ് ഗ​ബ്രി​യേ​സ​സ് ക​ഴി​ഞ്ഞ വ​ർ​ഷം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOWorld health OrganizationQatarWorldcup Qatar
News Summary - World Health Organization (WHO) to copy the world cup model
Next Story