Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയുവജനങ്ങളെയും ചെറുകിട,...

യുവജനങ്ങളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പരിഗണിച്ച ബജറ്റ്- അദീബ് അഹ്മദ്

text_fields
bookmark_border
യുവജനങ്ങളെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും പരിഗണിച്ച ബജറ്റ്-  അദീബ് അഹ്മദ്
cancel
camera_alt

അ​ദീ​ബ് അ​ഹ്മ​ദ്

ദോ​ഹ: യു​വ​ജ​ന​ങ്ങ​ളു​ടെ​യും സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​രു​ടെ​യും അ​ഭി​ലാ​ഷ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച സ​ന്തു​ലി​ത ബ​ജ​റ്റാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ്മ​ദ് പ​റ​ഞ്ഞു. പ​ര​മ്പ​രാ​ഗ​ത, ന​വീ​ന മേ​ഖ​ല​ക​ൾ​ക്ക് തു​ല്യ പ​രി​ഗ​ണ​ന ബ​ജ​റ്റ് ന​ൽ​കു​ന്നു​ണ്ട്. സാ​​ങ്കേ​തി​ക​വി​ദ്യ​യും വി​ജ്ഞാ​ന​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യും കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​താ​ണ് മു​ന്നോ​ട്ടു​ള്ള വ​ഴി​യെ​ന്ന് ബ​ജ​റ്റ് അം​ഗീ​ക​രി​ക്കു​ന്നു.

2023നെ ​അ​ന്താ​രാ​ഷ്ട്ര ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ വ​ർ​ഷ​മാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ പ്ര​ഖ്യാ​പി​ച്ച​തി​​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​ന്ത്യ​യി​ലെ ചെ​റു​ധാ​ന്യ ക​ർ​ഷ​ക​രെ​ക്കു​റി​ച്ച് ആ​ഗോ​ള​ത​ല​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​​ന്റെ പ​രി​ശ്ര​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണ്. ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​മാ​യി ഇ​ന്ത്യ​യെ മാ​റ്റു​ന്ന​തി​ന് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക് ക്രെ​ഡി​റ്റ് ഗാ​ര​ന്റി പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത് ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കും. ഡി​ജി​ലോ​ക്ക​ർ പ​രി​ധി​യി​ൽ സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ‘പാ​ൻ’ പൊ​തു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ക്കു​ന്ന​തും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ രേ​ഖാ​ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടൂ​റി​സം മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തി​നാ​യി സം​യോ​ജി​ത​വും നൂ​ത​ന​വു​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം മേ​ഖ​ല​ക്ക് ക​രു​ത്തു​പ​ക​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. സ്വ​ദേ​ശ് ദ​ർ​ശ​ൻ, ദേ​ഖോ അ​പ്നാ ദേ​ശ് എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ൽ, ജി.​ഐ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വെ​ർ​ച്വ​ൽ ആ​സ്തി​ക​ളു​ടെ​യും ആ​ഗോ​ള പ്രൊ​ഫൈ​ൽ ഉ​യ​ർ​ത്തു​ന്ന​തി​നാ​യി യൂ​നി​റ്റി മാ​ൾ പോ​ലു​ള്ള ഭൗ​തി​ക സം​രം​ഭ​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന​ത് പ്രോ​ത്സാ​ഹ​ന ജ​ന​ക​മാ​ണ്. പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ൽ ടൂ​റി​സം മേ​ഖ​ല വി​ക​സി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശം കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കും. 50 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും മേ​ഖ​ല​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetenterprisesAdeeb Ahmad
News Summary - A budget that considers the youth and small and medium enterprises -Adeeb Ahmad
Next Story