Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂര്യപ്രകാശത്തിൽ ...

സൂര്യപ്രകാശത്തിൽ  മൊ​ബൈ​ൽ ചാ​ർ​ജ്​ ചെയ്യാം 

text_fields
bookmark_border
സൂര്യപ്രകാശത്തിൽ  മൊ​ബൈ​ൽ ചാ​ർ​ജ്​ ചെയ്യാം 
cancel

ശൈ​ത്യ​കാ​ല ക്യാ​മ്പിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​രോ​ർ​ജ്ജ​ മൊ​ബൈ​ൽ ചാ​ർ​ജ്ജിം​ഗ് സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ച്ചു.ദോ​ഹ: ശൈ​ത്യ​കാ​ല ക്യാ​മ്പിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​രോ​ർ​ജ്ജ​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ചാ​ർ​ജ്ജിം​ഗ് സ്​​റ്റേ​ഷ​നു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി, പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം സ്​​ഥാ​പി​ച്ചു. മ​ന്ത്രാ​ല​യം ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ച ശൈ​ത്യ​കാ​ല ക്യാ​മ്പിം​ഗ് സീ​സ​ൺ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് 31ാണ് ​അ​വ​സാ​നി​ക്കു​ന്ന​ത്. ശൈ​ത്യ​കാ​ല ക്യാ​മ്പിം​ഗി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

22 കേ​ന്ദ്ര​ങ്ങ​ളാ​ണ് ക്യാ​മ്പിം​ഗി​നാ​യി മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ നെ​റ്റ്​വർക്കു​ക​ൾ​ക്കാ​യി ബൂ​സ്​​റ്റ​റു​ക​ളും  സൗ​രോ​ർ​ജ്ജ മൊ​ബൈ​ൽ ചാ​ർ​ജ്ജ​റു​ക​ളും സ്​​ഥാ​പി​ക്കു​മെ​ന്ന് നേ​ര​ത്തേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക്യാ​മ്പിം​ഗ് സീ​സ​ൺ വ​ള​രെ സു​ര​ക്ഷി​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ക​ഠി​ന​മാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്. മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ബൈ​ൽ നെറ്റ്​വർ​ക്ക് ക​വ​റേ​ജു​ക​ൾ​ക്കാ​യി ഉ​രീ​ദു കൂ​ടു​ത​ൽ വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ഈ​യ​ടു​ത്ത് സീ​ലൈ​ൻ വാ​ർ​ഷി​ക മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സീ​സ​ണ​ൽ ക​ച്ച​വ​ടാ​വ​ശ്യാ​ർ​ഥം അ​ൽ റു​ഫാ സെ​ലിേ​ബ്ര​ഷ​ൻ റോ​ഡി​ൽ വാ​ണി​ജ്യ​മ​ന്ത്രാ​ല​യം സീ​സ​ണ​ൽ മാ​ർ​ക്ക​റ്റും തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newssolar phone charging
News Summary - solar phone charging-qatar-gulf news
Next Story