Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊ​ഴി​ലാ​ളി​ക​ളുടെ...

തൊ​ഴി​ലാ​ളി​ക​ളുടെ സംരക്ഷണത്തിന്​  സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റു​ക​ൾ വ​രു​ന്നു

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ളുടെ സംരക്ഷണത്തിന്​  സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റു​ക​ൾ വ​രു​ന്നു
cancel

ദോ​ഹ: രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന പു​തി​യ സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ന്നു. ചൈ​നീ​സ്​ ക​മ്പ​നി​യാ​യ ന്യൂ​ക്ടെ​ക്കി​നാ​ണ് സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റു​ക​ളു​ടെ നി​ർ​മ്മാ​ണ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തിെ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​വി​ധ നി​ർ​മ്മാ​ണ പ​ദ്ധ​തി​ക​ളി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മ്പൂ​ർ​ണ്ണ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യാ​ണ് സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്. 

തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നു​ള്ള  താ​പ​നി​ല കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ഹെ​ൽ​മ​റ്റ് കൂ​ളിം​ഗ് സം​വി​ധാ​ന​ം, തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ചി​പ്പ് എ​ന്നി​വ​യാ​ണ് ജാ​ക്ക​റ്റി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ. അ​മി​ത​മാ​യ ഹൃ​ദ​യ​മി​ടി​പ്പ്, ക്ര​മ​വി​രു​ദ്ധ​മാ​യ ശ്വാ​സോ​ഛാ​സം, അ​മി​ത​മാ​യ സ​മ്മ​ർ​ദ്ദം തു​ട​ങ്ങി​യ​വ ചി​പ്പ് വ​ഴി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. തൊ​ഴി​ലാ​ളി​യു​ടെ ശ​രീ​ര​ത്തി​ൽ ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള അ​സാ​ധാ​ര​ണ​ത്വം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ജാ​ക്ക​റ്റി​ലെ ചി​പ്പി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സെ​ൻ​സ​റി​ൽ നി​ന്നും ക​ൺ​േ​ട്രാ​ൾ റൂ​മി​ലേ​ക്ക് മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശം അ​യ​ക്കാ​നും അ​ത് വ​ഴി തൊ​ഴി​ലാ​ളി​യു​ടെ സ്​​ഥാ​നം നി​ർ​ണ്ണ​യി​ക്കാ​നും സാ​ധി​ക്കും. സൗ​രോ​ർ​ജ്ജ​ത്തി​ലൂ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​ലിം​ഗ് സം​വി​ധാ​ന​വും സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ചാ​ർ​ജ്ജ് ചെ​യ്യാ​തെ ത​ന്നെ ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റിെ​ൻ​റ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ലെ​ഖ്വി​യ ക​മാ​ൻ​ഡ​ർ മേ​ജ​ർ അ​ലി ഹ​സ​ൻ അ​ൽ റാ​ഷി​ദും ന്യൂ​ക്ടെ​ക്ക് വൈ​സ്​ പ്ര​സി​ഡ​ൻ​റ് വാ​ങ് വെ​യ്ഡോ​ങും ഒ​പ്പു​വെ​ച്ചു. ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഭ​ര​ണ വി​ക​സ​ന, തൊ​ഴി​ൽ, സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി ഡോ. ​ഇ​സ്സ ബി​ൻ സ​അ​ദ് അ​ൽ ജ​ഫാ​ലി അ​ൽ നു​ഐ​മി, അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​ക​ളും മ​റ്റും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​വ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ​ദ​മാ​ക്കി.സ്​​മാ​ർ​ട്ട് ജാ​ക്ക​റ്റി​ന് പു​റ​മേ, സ്​​ഫോ​ട​ക​വ​സ്​​തു–​മ​യ​ക്കു​മ​രു​ന്ന് തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം, ഇ​ൻ​റ​ലി​ജ​ൻ​റ് ഐ ​സെ​ൻ​സ​ർ, േക്രാ​സ്​ സെ​ക്ഷ​ണ​ൽ സ്​​കാ​നിം​ഗ് ഉ​പ​ക​ര​ണം, ഇ​ൻ​റ​ലി​ജ​ൻ​റ് സെ​ക്യൂ​രി​റ്റി ഫെ​ൻ​സ്​ എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണ​വും ന്യൂ​ക്ടെ​ക്കു​മാ​യി ചേ​ർ​ന്നു​ള്ള ക​രാ​റി​ൽ ഉ​ൾ​പ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newssmart jackets
News Summary - smart jackets for employees-qatar-gulf news
Next Story