Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വതന്ത്ര...

സ്വതന്ത്ര ഫലസ്​തീനിനായി ഖത്തർ എന്നും നിലകൊള്ളും –വിദേശകാര്യ മന്ത്രി

text_fields
bookmark_border
സ്വതന്ത്ര ഫലസ്​തീനിനായി ഖത്തർ എന്നും നിലകൊള്ളും –വിദേശകാര്യ മന്ത്രി
cancel
camera_alt

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​\ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി

ദോഹ: ഫലസ്​തീനുനേരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ വേണമെന്ന്​ ഖത്തർ ഐക്യരാഷ്​ട്ര സഭയിൽ ആവശ്യപ്പെട്ടു. മിഡിൽ ഇൗസ്​റ്റിലെ പ്രത്യേക സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന യു.എൻ അടിയന്തര ജനറൽ അസംബ്ലിയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. ഇസ്രായേലിനെ അക്രമത്തിൽനിന്ന്​ പിന്തിരിപ്പിക്കാൻ അന്താരാഷ്​ട്ര സമൂഹം എന്ത്​​ നടപടിയെടുക്കുമെന്നത്​ സംബന്ധിച്ച്​ ഖത്തർ ഉറ്റുനോക്കുകയാണ്​. ഫലസ്​തീനിലെ കൂടുതൽ സ്​ഥലങ്ങളിലേക്ക്​ അധിനിവേശം വ്യാപിപ്പിക്കാനും ജൂതവത്​കരണം നടത്താനുമുള്ള ശ്രമങ്ങളെ ഫലസ്​തീനികൾക്ക്​​ നേരെയുള്ള വംശഹത്യയായി മാത്രമേ കാണാനാകു.

താമസകേന്ദ്രങ്ങൾ, മാധ്യമങ്ങളുടെയും ആതുരാലയങ്ങളു​െടയും കെട്ടിടങ്ങൾക്ക്​ നേരെയുള്ള അതിക്രമങ്ങൾ എന്നിവ അന്താരാഷ്​ട്ര നിയമങ്ങൾക്ക്​ എതിരാണ്​. ഇതിനാൽ ഫലസ്​തീനികളെ സംരക്ഷിക്കാനുള്ള നടപടികൾ അന്താരാഷ്​ട്ര സമൂഹം ഉടൻ സ്വീകരിക്കണം. 1967ലെ അതിർത്തി അടിസ്​ഥാനമാക്കി സ്വതന്ത്ര ഫലസ്​തീൻ രൂപവത്​കരിക്കണമെന്ന ആവശ്യമാണ്​ ഖത്തർ എന്നും ഉയർത്തുന്നത്​. ഇതിനായി തങ്ങൾ എക്കാലവും പ്രവർത്തിക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രി പറഞ്ഞു.

ജറൂസലമിലെയും ഗസ്സയിലെയും അധിനിവേശം കൂട്ടുന്നത്​ തടയാനുള്ള എല്ലാ ആത്​മാർഥ ശ്രമങ്ങളെയും ഖത്തർ പിന്തുണക്കും. ഇതിനായി ഈജിപ്​തും ജോർദാനും നടത്തുന്ന ശ്രമങ്ങൾക്ക്​ ആ രാജ്യങ്ങളോട്​ നന്ദി അറിയിക്കുന്നതായും ശൈഖ്​ അബ്​ദുറഹ്​മാൻ ആൽഥാനി പറഞ്ഞു. ഖത്തർ റെഡ്​ക്രസൻറിന്‍റെ ആസ്​ഥാനം പ്രവർത്തിക്കുന്ന ഗസ്സയിലെ കെട്ടിടത്തിന്​ നേരെയും ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു. ഗസ്സയിൽ ഖത്തർ നിർമിച്ച ശൈഖ്​ ഹമദ്​ ആശുപത്രിക്കും ബോംബാക്രമണത്തിൽ വൻ കേടുപാട് പറ്റിയിരുന്നു​.

ഗസ്സയിൽ പ്രവർത്തിക്കുന്ന അൽജസീറയുടേതടക്കമുള്ള മാധ്യമ സ്​ഥാപനങ്ങളു​െട ഓഫിസുകളും ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തിരുന്നു. അൽജസീറ, അസോസിയേറ്റഡ്​ പ്രസ്​ (എ.പി), മിഡിൽ ഈസ്​റ്റ്​ ഐ എന്നീ മാധ്യമ സ്​ഥാപനങ്ങളു​െട ഓഫിസുകൾ ​പ്രവർത്തിക്കുന്ന ഗസ്സയിലെ അൽജല കെട്ടിടമാണ് കഴിഞ്ഞ ശനിയാഴ്​ച തകർത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Foreign Ministerindependent Palestine
Next Story