Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ ദേശീയ...

ഖത്തർ ദേശീയ സംഗീതമൽസരത്തിൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് സ്വ​ർ​ണമെ​ഡ​ൽ 

text_fields
bookmark_border
nabeel
cancel
camera_alt??????????? ????????? ?????????? ?????????? ???????? ?????? ??????? ???? ??????????? ?????????? ???????????????

ദോഹ: മൽസരത്തിൽ പ​െങ്കടുത്ത ബാക്കിയെല്ലാവരും അറബികളും അറബ്​വംശജരും. ആ വേദിയിൽ മലയാളി ബാലൻ ശ്രുതിമധുരമായി അറബിഗാനമാലപിച്ച്​ സദസിനെ കൈയിലെടുത്തു. ഫലം പുറത്തുവന്നപ്പോൾ ഖത്തറിലെ മികച്ച ഗായകനായി. 
കോഴിക്കോട്​ കു​റ്റ്യാടി സ്വ​ദേ​ശിയും ദോ​ഹ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിയുമായ ന​ബീ​ൽ അ​ബ്​ദുൽ സ​ലാം ആണ്​ വിസ്​മയിപ്പിച്ചത്​. 
ഒക്​ടോബർ 15 മുതൽ 19വരെ ഖത്തറി​​െൻറ സാംസ്​കാരികകേന്ദ്രമായ കതാറ കൾച്ചറൽ വില്ലേജിലാണ്​ മൽസരം നടന്നത്​. ഖ​ത്ത​ർ നാ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ എ​ഡ്യൂ​കേ​ഷ​ൻ, ക​ൾ​ച്ച​ർ ആ​ൻ​ഡ് സ​യ​ൻ​സി​​െൻറ കീഴിലായിരുന്നു പരിപാടി. 

സോളോ വോക്കൽ, അറബിക്​ സിംഗിങ്​, ക്വയർ, പിയാനോ, ഗിറ്റാർ, കീ ബോർഡ്​ തുടങ്ങിയ വിഭാഗങ്ങളിൽ അമേരിക്ക, ബ്രിട്ടൺ, മലേഷ്യ, സിംഗപ്പൂർ, ഇറ്റലി, സൗത്​ കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ 18 വയസിന്​ താഴെയുള്ളവരാണ്​ മൽസരിച്ചത്​. 
അറബിക്​ ഗാനാലാപന വിഭാഗത്തിൽ മൊറോക്കോ, ഫ്രാൻസ്​, ബ്രിട്ടൺ, ഡെൻമാർക്ക്​ രാജ്യങ്ങളിലെ അറബ്​ വംശജരാണ്​ ഫൈനലിലെത്തിയത്​. ഇമ്പമാർന്ന പാട്ടുകളാൽ ഇവരെ പിന്നിലാക്കിയാണ്​ നബീൽ സ്വർണ​െമഡൽ സ്വന്തമാക്കിയത്​. 

ന​ബീ​ലി​​െൻറ അ​റ​ബ് ക്ലാ​സി​ക്ക​ൽ, ഖ​ത്ത​രി പരമ്പരാഗത ഗാ​ന​ങ്ങ​ൾ എന്നിവ അ​മ്പ​ര​പ്പി​ച്ചുവെന്ന്​ മു​ഖ്യ വി​ധിക​ർ​ത്താ​വായ പ്രമുഖ ഖ​ത്ത​രി ഗാ​യ​കൻ നാ​സ​ർ സു​ഹൈം ന​സീ​ബ് പ​റ​ഞ്ഞു. അ​വ​ത​ര​ണ ചാ​രു​തി​ക്ക്​ കൊ​റി​യ​ൻ എം​ബ​സി ഏ​ർ​പ്പെ​ടു​ത്തി​യ ‘അ​രി​റാ​ങ് അ​വാ​ർ​ഡ്’ ഖ​ത്ത​റി​ലെ കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ ഹ്യുയോങ്​ കിയോങ്​ പാർക്​ ന​ബീ​ലി​ന് ന​ൽ​കി.

ഖ​ത്ത​ർ മ്യൂ​സി​ക് അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ അ​ടു​ത്ത മാ​സം മു​ത​ൽ അ​റ​ബ് സം​ഗീ​തം ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കാ​നു​ള്ള അ​വ​സ​രവും ന​ബീ​ലി​ന് വാ​ഗ്ദാ​നം ചെയ്​തിട്ടുണ്ട്​.ഖ​ത്ത​ർ ഇ​ക്ക​ണോ​മി​ക് സോ​ൺ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഒ.​എ​സ്. അ​ബ്​ദു​ൽ സ​ലാ​മി​​​െൻറയും ബ​ൽ​കീ​സി​​െൻറ​യും 10  മ​ക്ക​ളി​ൽ നാ​ലാ​മ​ത്തെ​യാ​ളാ​ണ് ന​ബീ​ൽ. ബ്രി​ട്ടീ​ഷ് ഗാ​യ​ക​ൻ സമി യൂ​സു​ഫി​​​െൻറ ട്രൂപ്പിലെ അംഗം നാ​ദി​ർ അബ്​ദുൽ സ​ലാ​ം സഹോദരനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsGold MedalQatar national Music competitionMalayali student
News Summary - Qatar national Music competition: Gold medal for Malayali student
Next Story