Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ–​കു​വൈ​ത്ത്​...

ഖ​ത്ത​ർ–​കു​വൈ​ത്ത്​ അ​മീ​റു​മാ​ർ കൂടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ–​കു​വൈ​ത്ത്​ അ​മീ​റു​മാ​ർ കൂടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt??????????????? ???????????????????? ???? ????????????? ????????????????????? ???????????? ??????? ????????? ?????????????? ?????????????????????? ???????????

ദോ​ഹ: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ന്യൂ​യോ​ർ​ക്കി​ലെ കു​വൈ​ത്തിെ​ൻ​റ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ സ്​​ഥി​രം  ദൗ​ത്യ ഒാ​ഫി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഖ​ത്ത​ർ അ​മീ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്​​ച  ന​ട​ത്തി​യി​രു​ന്നു. അ​തി​നു​പി​ന്നാ​ലെ​യാ​ണ്​ ഗ​ൾ​ഫ്​ പ്ര​തി​സ​ന്ധി  പ​രി​ഹ​രി​ക്കാ​ൻ മ​ധ്യ​സ്​​ഥ​ശ്ര​മ​ങ്ങ​ളു​മാ​യി തു​ട​ക്കം മു​ത​ൽ  രം​ഗ​ത്തു​ള്ള കു​വൈ​ത്ത്​ അ​മീ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച. 

അ​മീ​ർ ശൈ​ഖ് ത​മീം ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ പൊ​തു​സ​ഭ​യു​ടെ 72ാം  സെ​ഷ​നി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ കു​വൈ​ത്ത് അ​മീ​ർ  ന​ട​ത്തു​ന്ന മ​ധ്യ​സ്​​ഥ ശ്ര​മ​ങ്ങ​ളെ ഏ​റെ പു​ക​ഴ്ത്തി​യി​രു​ന്നു. ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്  ഖ​ത്ത​റി​നു​മേ​ൽ ക​ര, ക​ട​ൽ, വ്യോ​മ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​കൊ​ണ്ടു​ള്ള ഉ​പ​രോ​ധ​മാ​ണ് അ​യ​ൽ രാ​ജ്യ​ങ്ങ​ൾ  അ​ടി​ച്ചേ​ൽ​പി​ച്ച​ത്. ഈ ​ഉ​പ​രോ​ധ​ത്തെ നി​ശി​ത​മാ​യി ത​ന്നെ​യാ​ണ് അ​മീ​ർ െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ൽ  വി​മ​ർ​ശി​ച്ച​ത്. അ​യ​ൽ രാ​ജ്യ​ങ്ങ​ൾ വ​ഞ്ച​നാ​പ​ര​മാ​യ കൃ​ത്യ​മാ​ണ്  ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ൾ ത​െ​ൻ​റ പേ​രി​ൽ ആ​രോ​പി​ച്ച് ന​ട​ത്തി​യ നീ​ക്ക​ത്തെ ഒ​രു​നി​ല​ക്കും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി​യ അ​മീ​ർ  ഉ​പാ​ധി​ക​ളി​ല്ലാ​ത്ത ച​ർ​ച്ച​ക​ൾ​ക്ക് ഖ​ത്ത​ർ ഒ​രു​ക്ക​മാ​ണെ​ന്നും  അ​റി​യി​ച്ചി​രു​ന്നു. 

കു​വൈ​ത്ത് അ​മീ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യി​ൽ  ഇ​ക്കാ​ര്യ​ങ്ങ​ൾ ഒ​രി​ക്ക​ൽ കൂ​ടി അ​മീ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. രാ​ജ്യ​ത്തിെ​ൻ​റ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഏ​ത്  ച​ർ​ച്ച​ക്കും സ​ന്ന​ദ്ധ​മാ​ണെ​ന്ന തു​റ​ന്ന സ​മീ​പ​ന​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഖ​ത്ത​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കു​വൈ​ത്തും പ്ര​തി​ക​രി​ച്ചു. ഉ​പ​രോ​ധ രാ​ഷ്​​ട്ര​ങ്ങ​ളെ ച​ർ​ച്ചാ​മേ​ശ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള തീ​വ്ര​ശ്ര​മ​മാ​ണ് കു​വൈ​ത്ത് അ​മീ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 

ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി, കു​വൈ​ത്ത്​ നാ​ഷ​ണ​ൽ ഗാ​ർ​ഡ്​ ഉ​പ​മേ​ധാ​വി ശൈ​ഖ്​ മി​ഷ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ർ അ​ൽ മു​ബാ​റ​ക്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ തു​ട​ങ്ങി​യ​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സം​ബ​ന്ധി​ച്ചു. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്​​റോ​വ്, യു.​എ​ൻ ​ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക്ക​മീ​ഷ​ണ​ർ സൈ​ദ്​ ബി​ൻ റ​അ​ദ്, പ​ര​ഗ്വെ  പ്ര​സി​ഡ​ൻ​റ്​ ഹൊ​റേ​ഷ്യോ കാ​ർ​ട്ട​സ്, ഘാ​ന പ്ര​സി​ഡ​ൻ​റ്​ നാ​ന അ​കു​ഫോ​ആ​ഡോ, ഗി​നി​യ പ്ര​സി​ഡ​ൻ​റ്​ ആ​ൽ​ഫ കോ​ണ്ടെ  തു​ട​ങ്ങി​യ​വ​രു​മാ​യും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-kuwait-gulf news
Next Story