Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ന്റെ...

ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ൽ; യു​ക്രെ​യ്​​ൻ കു​ട്ടി​ക​ൾ അ​മ്മ​ത്ത​ണ​ലി​ലേ​ക്ക്​

text_fields
bookmark_border
ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ൽ; യു​ക്രെ​യ്​​ൻ കു​ട്ടി​ക​ൾ അ​മ്മ​ത്ത​ണ​ലി​ലേ​ക്ക്​
cancel
camera_alt

റ​ഷ്യ വി​ട്ട​യ​ച്ച യു​ക്രെ​യ്ൻ കു​ട്ടി​ക​ൾ മോ​സ്കോ​യി​ലെ ഖ​ത്ത​ർ എം​ബ​സി​യി​ൽ

ദോ​ഹ: ഗ​സ്സ​യു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന ന​യ​ത​ന്ത്ര, മാ​നു​ഷി​ക ദൗ​ത്യ​ങ്ങ​ൾ​ക്കി​ട​യി​ൽ യു​ക്രെ​യ്​​നി​ലെ കു​രു​ന്നു​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി ഖ​ത്ത​റി​ന്‍റെ ഇ​ട​പെ​ട​ൽ. 2022 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച യു​ദ്ധ​ത്തി​നു പി​ന്നാ​ലെ റ​ഷ്യ​യി​ൽ കു​ടു​ങ്ങി​യ ​ആ​റ്​​ യു​​ക്രെ​യ്​​ൻ കു​ട്ടി​ക​ളെ​യാ​ണ്​ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ഴി ക​ഴി​ഞ്ഞ ദി​വ​സം സു​ര​ക്ഷി​ത​മാ​യി കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​ച്ച​ത്.

മോ​സ്​​കോ​യി​ലെ ഖ​ത്ത​ർ എം​ബ​സി വ​ഴി​യാ​യി​രു​ന്നു വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പു​ന:സ​മാ​ഗ​മം സാ​ധ്യ​മാ​യ​ത്. എം​ബ​സി​യി​ൽ മാ​താ​പി​താ​ക്ക​ൾ​​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മൊ​പ്പം ചേ​ർ​ന്ന കു​ട്ടി​ക​ൾ ബെ​ലാ​റു​സ്​ വ​ഴി യു​ക്രെ​യ്​​നി​ലേ​ക്ക്​ തി​രി​ച്ചു. യു​ദ്ധം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും വേ​ർ​പി​രി​ഞ്ഞ ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ റ​ഷ്യ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ്​ യു​ക്രെ​യ്​​ൻ ആ​രോ​പി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ ചി​ല​ർ റ​ഷ്യ​യി​ലെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​വു​മാ​ണ്. യു​ദ്ധം മു​റു​കി, അ​തി​ർ​ത്തി അ​ട​ച്ച്, ന​യ​ത​ന്ത്ര ബ​ന്ധ​വും ഉ​ല​ഞ്ഞ​തോ​ടെ ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​കു​ട്ടി​ക​ളു​ടെ തി​രി​ച്ചു​പോ​ക്ക്​ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. അ​തി​നൊ​ടു​വി​ലാ​ണ്, ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്​​ട്ര മ​ധ്യ​സ്ഥ ശ്ര​മം ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ ആ​ദ്യ​ത്തി​ലും ഖ​ത്ത​റി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ഒ​രു സം​ഘം യു​ക്രെ​യ്​​ൻ കു​ട്ടി​ക​ൾ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യി​രു​ന്നു.

റ​ഷ്യ​യു​ടെ​യും യൂ​ക്രെ​യ്​​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നു​ള്ള മാ​നു​ഷി​ക ഇ​ട​പെ​ട​ലാ​യാ​ണ്​ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ഒ​റ്റ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക്​ മാ​താ​പി​താ​ക്ക​ളി​ലേ​ക്ക്​ തി​രി​കെയെത്തി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തെ​ന്ന്​ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി ലു​ൽ​വ ബി​ൻ​ത്​ റാ​ഷി​ദ്​ അ​ൽ ഖാ​തി​ർ ​​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MotherInterventionQatarUkrainian Children
News Summary - Qatar's intervention; Ukrainian children to mother's shadow
Next Story