വിളവെടുത്ത പച്ചക്കറികൾ സുഹൃത്തുക്കൾക്ക് സമ്മാനിച്ച് രാജന് ഫ്രെഡറിക് മാതൃകയായി
text_fieldsദോഹ: വീട്ടുമുറ്റത്ത് വിളഞ്ഞ ജൈവപച്ചക്കറികള്‍ പൂര്‍ണമായും സുഹൃത്തുക്കള്‍ക്കിടയില്‍ സൗജന്യമായി വിതരണം ചെയ്ത് പ്രവാസി കുടുംബം മാതൃകയായി.വന്‍തോതില്‍ കൃഷിയിറക്കിയ രാജന് ഫ്രെഡറികിെൻറ കൃഷിയിടത്തിലാണ് വിളവെടുപ്പ് ഉൽസവാന്തരീക്ഷം സൃഷ്ടിച്ചത്. സീസണിലെ അവസാന വിളവെടുപ്പിന് നേതൃത്വം നല്‍കിയത് കൃഷിയിടം ഖത്തറെന്ന ജൈവകാര്‍ഷിക കൂട്ടായ്മയാണ്.
എറണാകുളം ചെലവന്നൂര്‍ സ്വദേശിയായ രാജന് ഫ്രെഡറികും കുടുംബവും ദോഹയില്‍ നടത്തുന്ന വിപുലമായ വീട്ടുകൃഷി നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അല്സദ്ധിലെ വീട്ടുമുറ്റത്ത് ആയിരം ചതുരശ്ര അടിയിലാണ് ഇത്തവണ കൃഷിയിറക്കിയത് പലതരം വിളകളും പൂക്കളും സമൃദ്ധമായി വിളഞ്ഞ വില്ലയുടെ മുറ്റത്ത് കൃഷിയിടം ഖത്തറെന്ന കൂട്ടായ്മയിലെ അംഗങ്ങളും ദോഹയിലെ പ്രമുഖ വ്യക്തികളും ചേര്‍ന്നാണ് വിളവെടുപ്പ് നടത്തിയത്.
സീസണിലെ അവസാന വിളവെടുപ്പില്‍ പ്രധാനമായും മത്തനും കുമ്പളവുമാണ് കൂടുതലായി ലഭിച്ചത്.
വിളവെടുപ്പിനായി യു എ ഇ യിലെ ജൈവ കാര്‍ഷിക സംരംഭകന് സുധീഷ് ഗുരുവായൂരും ദോഹയിലെത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള കൃഷിയിടം അംഗങ്ങൾ വിളവെടുത്ത പച്ചക്കറികള്‍ പൂര്‍ണ്ണമായും ദോഹയിലെ പ്രവാസികള്‍ക്കിടയില്‍ വിതരണം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.