Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്രൂ​യി​സ്​ സീ​സ​ൺ:...

ക്രൂ​യി​സ്​ സീ​സ​ൺ: ആ​ദ്യ മെ​ഗാ ക്രൂ​യി​സ്​ ക​പ്പ​ൽ ‘മെ​യ്ൻ ഷി​ഫ് 5’ ദോ​ഹ​യി​ൽ ന​ങ്കൂ​ര​മി​ട്ടു

text_fields
bookmark_border
ക്രൂ​യി​സ്​ സീ​സ​ൺ: ആ​ദ്യ മെ​ഗാ ക്രൂ​യി​സ്​ ക​പ്പ​ൽ ‘മെ​യ്ൻ ഷി​ഫ് 5’ ദോ​ഹ​യി​ൽ ന​ങ്കൂ​ര​മി​ട്ടു
cancel
camera_alt??????????? ????????? ????? ????? ??????????? ??????? ??????? ????? 5? ?????????? ?????????????????????
ദോ​ഹ: ഈ ​വ​ർ​ഷ​ത്തെ ക്രൂ​യി​സ്​ സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ടു​ള്ള പ്ര​ഥ​മ ക്രൂ​യി​സ്​ ക​പ്പ​ൽ ‘മെ​യ്ൻ ഷി​ഫ് 5’ ദോ​ഹ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടു. 293 മീ​റ്റ​ർ നീ​ള​വും 15 നി​ല​ക​ളു​മു​ള്ള മെ​ഗാ ക്രൂ​യി​സ്​ ക​പ്പ​ലി​ൽ 4000ത്തോ​ളം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കും. ദോ​ഹ തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ലി​ന് ഉൗഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്.  ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി, ഖ​ത്ത​ർ തു​റ​മു​ഖ മാ​നേ​ജ്മെ​ൻ​റ് ക​മ്പ​നി​യാ​യ മ​വാ​നി ഖ​ത്ത​ർ, ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​മിേ​ഗ്ര​ഷ​ൻ വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ന്ന​ത പ്ര​തി​നി​ധി​ക​ൾ ക​പ്പ​ലി​നെ സ്വീ​ക​രി​ക്കാ​നാ​യി തു​റ​മു​ഖ​ത്തെ​ത്തി​യി​രു​ന്നു. സീ​സ​ണി​ന് തു​ട​ക്കം കു​റി​ക്കാ​ൻ ടി.​യു.​ഐ ക്രൂ​യി​സിെ​ൻ​റ 'മെ​യ്ൻ ഷി​ഫ് 5' മെ​ഗാ ക്രൂ​യി​സ്​ ക​പ്പ​ൽ ത​ന്നെ എ​ത്തി​യ​തി​ൽ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും  ദീ​ർ​ഘ​കാ​ല​മാ​യി​ട്ട് ഖ​ത്ത​റി​നെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി​യ പാ​ര​മ്പ​ര്യ​മാ​ണ് ടി.​യു.​ഐ​ക്കു​ള്ള​തെ​ന്നും ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് പ്ര​മോ​ഷ​ൻ സി.​ഇ.​ഒ റാ​ഷി​ദ് അ​ൽ ഖു​റേ​ഷി പ​റ​ഞ്ഞു. ജ​ർ​മ​നി​യി​ലെ മു​ൻ​നി​ര ക്രൂ​യി​സ്​ ലൈ​ന​റു​ക​ളു​മാ​യി ബ​ന്ധം തു​ട​രാ​നും ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും ഖ​ത്ത​ർ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ പു​രോ​ഗ​തി​ക​ൾ അ​റി​യി​ച്ചു കൊ​ണ്ട് ഹാം​ബ​ർ​ഗി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സീ​സ​ണിെ​ൻ​റ അ​വ​സാ​ന​മാ​യ അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ വ​രെ 50000 ക്രൂ​യി​സ്​ യാ​ത്ര​ക്കാ​രെ​യാ​ണ് ഖ​ത്ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഓ​രോ സീ​സ​ണി​ലും ക്രൂ​യി​സ്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. 'മെ​യ്ൻ ഷി​ഫ് 5' ന് ​പു​റ​മേ, ഇ​റ്റാ​ലി​യ​ൻ മെ​ഗാ ക്രൂ​യി​സ്​ ക​പ്പ​ലാ​യ എം.​എ​സ്.​സി സ്​​പ്ലെ​ൻ​ഡി​ഡ​യും സീ​സ​ണി​ൽ ഖ​ത്ത​റി​ലെ​ത്തു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMegha shipp Landing doha - qatar gulf news
News Summary - Megha shipp Landing doha - qatar gulf news
Next Story