Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോപസ് തന്നെ ഖത്തറിന്റെ...

ലോപസ് തന്നെ ഖത്തറിന്റെ പരിശീലകൻ

text_fields
bookmark_border
മാ​ർ​ക്വേ​സ് ലോ​പ​സ്
cancel
camera_alt

ഖ​ത്ത​റി​ന്റെ പ​രി​ശീ​ല​ക​നാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച മാ​ർ​ക്വേ​സ് ലോ​പ​സ് ക്യൂ.​എ​ഫ്.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ൽ അ​ൻ​സാ​രി​ക്കൊ​പ്പം

ദോ​ഹ: പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​റ്റ് ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ഖ​ത്ത​റി​നെ ഏ​ഷ്യ​ൻ ക​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് ന​യി​ച്ച കോ​ച്ച് മാ​ർ​ക്വേ​സ് ലോ​പ​സി​നെ മു​റു​കെ പി​ടി​ച്ച് ദേ​ശീ​യ ഫു​ട്ബാ​ൾ ​അ​സോ​സി​യേ​ഷ​ൻ. സ്പാ​നി​ഷു​കാ​ര​നാ​യ മാ​ർ​ക്വേ​സ് ലോ​പ​സി​നെ 2026 വ​രെ ഖ​ത്ത​ർ ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു​കൊ​ണ്ട് ക്യു.​എ​ഫ്.​എ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

വെ​ള്ളി​യാ​ഴ്ച അ​ൽ ബി​ദ ട​വ​റി​ലെ ക്യു.​എ​ഫ്.​എ ഓ​ഫി​സി​ലാ​യി​രു​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ൽ അ​ൻ​സാ​രി​യും കോ​ച്ചും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗ് ക്ല​ബ് അ​ൽ വ​ക്റ​യി​ൽ​നി​ന്നാ​ണ് മാ​ർ​ക്വേ​സ് ദേ​ശീ​യ ടീ​മി​ന്റെ സ്ഥി​രം പ​രി​ശീ​ല​ക​നാ​യെ​ത്തു​ന്ന​ത്. കോ​ച്ചി​നെ ദേ​ശീ​യ ടീ​മി​ലേ​ക്ക് വി​ട്ടു​ന​ൽ​കി​യ അ​ൽ വ​ക്റ​ക്ക് ക്യു.​എ​ഫ്.​സി ന​ന്ദി അ​റി​യി​ച്ചു.

​ഏ​ഷ്യ​ൻ ക​പ്പി​ന് ജ​നു​വ​രി 12ന് ​കി​ക്കോ​ഫ് കു​റി​ക്കാ​നി​രി​ക്കെ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലാ​യി​രു​ന്നു മാ​ർ​ക്വേ​സ് ലോ​പ​സ് ദേ​ശീ​യ ടീ​മി​ന്റെ താ​ൽ​കാ​ലി​ക പ​രി​ശീ​ല​ക​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. പോ​ർ​ചു​ഗീ​സു​കാ​ര​നാ​യ കാ​ർ​ലോ​സ് ക്വി​റോ​സി​ന് പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ ലോ​പ​സി​നു കീ​ഴി​ൽ ടീം ​ര​ണ്ടു മാ​സം കൊ​ണ്ട് ക​ള​ത്തി​ൽ പ്ര​ക​ടി​പ്പി​ച്ച​ത് അ​വി​സ്മ​ര​ണീ​യ പോ​രാ​ട്ട വീ​ര്യ​മാ​യി​രു​ന്നു.

ഒ​രു തോ​ൽ​വി പോ​ലു​മ​റി​യാ​തെ കി​രീ​ട​ത്തി​ലെ​ത്തു​ക​യും, ക്വാ​ർ​ട്ട​ർ, സെ​മി, ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ക​യും ചെ​യ്തു. മാ​ർ​ച്ച് 21ന് ​ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ലോ​പ​സി​നു കീ​ഴി​ലാ​കും ഖ​ത്ത​ർ ബൂ​ട്ടു​കെ​ട്ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoachQatar NewsMarquez LopezNational Football Association
News Summary - Lopez is the coach of Qatar
Next Story