കെ.എം.സി.സി വനിത വിങ് ഹെർ ഇംപാക്ടിന് തുടക്കം
text_fieldsദോഹ: വിദ്യഭ്യാസ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ വനിത ശാക്തീകരണം എന്ന പ്രമേയവുമായി കെ.എം.സി.സി. ഖത്തർ സംസ്ഥാന വനിതാ വിങ് സംഘടിപ്പിക്കുന്ന ‘ഹെർ ഇംപാക്ട് സീസൺ-വൺ’പരിപാടികൾക്ക് തുടക്കമായി. കെ.എം.സി.സി. ഹാളിൽ നടന്ന ചടങ്ങിൽ വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സമീറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. വിവിധ ഘടകങ്ങളിൽ നേതൃത്വം വഹിക്കുന്ന ഉപദേശക സമിതി, സംസ്ഥാന, ജില്ലാ ഭാരവാഹികളും വനിതാ വിങ് ഭാരവാഹികളും പങ്കെടുത്തു.
പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വഴികാട്ടിയാകാനും തുടർ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്നതടക്കം വിവിധ പദ്ധതികളാണ് ആറ് മാസം നീണ്ടു നിൽക്കുന്ന ‘ഹെർ ഇംപാക്ട്’കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി, വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, വനിതാ വിങ് ഉപദേശക സമിതി ചെയർ പേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു. ‘സ്ത്രീ ശാക്തീകരണവും സമൂഹത്തിൽ അതുണ്ടാക്കുന്ന ചലനങ്ങളും’എന്ന വിഷയത്തിൽ ദിയ മുംതാസ്, റോഷ്ന അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. മാജിദ നസീർ ഖിറാഅത്ത് നിർവഹിച്ചു. വനിതാ വിങ് ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ ശംസുദ്ദീൻ, ഡോ. ബുഷ്റ അൻവർ, മാജിദ നസീർ, ബസ്മ സത്താർ, ഡോ. നിസ്റിൻ മൊയ്തീൻ, ഷഹ്ന റഷീദ്, റൂമിന ഷമീർ, നസീം ബാനു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.