Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഫു​ട്ബാ​ൾ: ബേ​പ്പൂ​ർ ജേ​താ​ക്ക​ൾ

text_fields
bookmark_border
KMCC Football
cancel
camera_alt

കെ.എം.സി.സി കോഴിക്കോട് ജില്ല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ബേപ്പൂർ

നിയോജക മണ്ഡലം ടീം

ദോ​ഹ: കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല സ്പോ​ർ​ട്സ് വി​ങ് സം​ഘ​ടി​പ്പി​ച്ച ജി​ല്ല സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ബേ​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ജേ​താ​ക്ക​ളാ​യി. അ​മേ​രി​ക്ക​ൻ സ്‌​കൂ​ൾ അ​ക്കാ​ദ​മി മൈ​താ​ന​ത്ത് ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കു​റ്റ്യാ​ടി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബേ​പ്പൂ​ർ വി​ജ​യി​ക​ളാ​യ​ത്. ക​ളി​യു​ടെ ഒ​ന്നാം പ​കു​തി​യി​ൽ അ​ഹ​മ്മ​ദ് അ​നീ​ഷ് വി​ജ​യ ഗോ​ൾ നേ​ടി.സെ​മി​യി​ൽ കു​റ്റ്യാ​ടി തി​രു​വ​മ്പാ​ടി​യെ​യും ബേ​പ്പൂ​ർ കൊ​യി​ലാ​ണ്ടി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ടൂ​ർ​ണ​മെ​ന്റി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വെ​റ്റ​റ​ൻ മ​ത്സ​ര​ത്തി​ൽ കാ​സി​ൽ എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഖ​ത്ത​ർ മാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ളാ​യി.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ബേ​പ്പൂ​രി​ന്റെ അ​ഹ​മ്മ​ദ് അ​നീ​ഷും ടോ​പ് സ്‌​കോ​റ​റാ​യി ആ​ഷി​ക്കും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി കു​റ്റ്യാ​ടി​യു​ടെ ഷി ​ഹാ​സ് കെ. ​സൈ​നു​ദ്ദീ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ബാ​ബു, റ​ഹ്മ​ത്തു​ല്ല, രാ​ജു, ബ​ഷീ​ർ ടി.​ടി.​കെ, സ​ൽ​മാ​ൻ ഇ​ള​യി​ടം, കെ.​കെ. ബ​ഷീ​ർ, അ​തീ​ഖ് റ​ഹ്‌​മാ​ൻ, അ​ബ്ദു​ൽ അ​സീ​സ് എ​ട​ച്ചേ​രി, താ​ഹി​ർ പ​ട്ടാ​ര, സി​ദ്ദീ​ഖ് പ​റ​മ്പ​ൻ, മു​ജീ​ബ് റ​ഹ്‌​മാ​ൻ കോ​ഴി​ശ്ശേ​രി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BeyporeKMCC FootballQatar
News Summary - KMCC Football: Beypore Winners
Next Story