Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​ബോ​ട്ടി​ക്...

റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ; ച​രി​ത്ര​നേ​ട്ട​വു​മാ​യി എ​ച്ച്.​എം.​സി

text_fields
bookmark_border
robotic surgery
cancel
camera_alt

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് സാ​​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ രോ​ഗി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്നു

ദോ​ഹ: 70കാ​ര​നാ​യ രോ​ഗി​യി​ൽ റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ദ്യ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും ദീ​ർ​ഘ​കാ​ല​മാ​യി വൃ​ക്ക രോ​ഗ​വു​മു​ള്ള ഇ​യാ​ൾ പെ​രി​റ്റോ​ണി​യ​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​നാ​വു​ക​യാ​യി​രു​ന്നു. എ​ച്ച്.​എം.​സി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ബ്ദു​ല്ല അ​ൽ അ​ൻ​സാ​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ഹ​മ​ദ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റും എ​ച്ച്.​എം.​സി​യി​ലെ സ​ർ​ജി​ക്ക​ൽ റി​സ​ർ​ച് വി​ഭാ​ഗം ഉ​പ​മേ​ധാ​വി​യു​മാ​യ ഡോ. ​ഉ​മ​ർ അ​ബു മ​ർ​സൂ​ഖ്, അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലെ സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റും എ​ച്ച്.​എം.​സി ഓ​ർ​ഗ​ൻ ട്രാ​ൻ​സ് പ്ളാ​ന്റേ​ഷ​ൻ വി​ഭാ​ഗം ഉ​പ​മേ​ധാ​വി​യു​മാ​യ ഡോ. ​ഉ​മ​ർ അ​ലി തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം റോ​ബോ​ട്ടി​ക്, അ​ന​സ്‌​തേ​ഷ്യ തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​രും പ​​ങ്കെ​ടു​ത്തു. സം​യോ​ജി​ത സം​ഘം ആ​ഴ്ച​ക​ളോ​ളം ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ശ​സ്ത്ര​ക്രി​യ​ക്ക് സ​ജ്ജ​മാ​യ​തെ​ന്ന് ഡോ. ​അ​ബ്ദു​ല്ല അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

ര​ണ്ട​ര മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്ത് ഡോ​വി​ഞ്ചി റോ​ബോ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. രോ​ഗി​യും ദാ​താ​വും ത​മ്മി​ലു​ള്ള പൊ​രു​ത്തം ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം മ​സ്തി​ഷ്‌​ക​മ​ര​ണം സം​ഭ​വി​ച്ച ദാ​താ​വി​ന്റെ കു​ടും​ബ​ത്തി​ന്റെ അ​നു​മ​തി​യോ​ടെ പു​തി​യ വൃ​ക്ക മാ​റ്റി​വെ​ച്ച​താ​യും അ​ൽ അ​ൻ​സാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ രോ​ഗി വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ച്ച​താ​യും, ര​ണ്ട് ദി​വ​സ​ത്തി​ന​കം ന​ട​ക്കാ​ൻ സാ​ധി​ച്ച​താ​യും ഡോ. ​ഉ​മ​ർ അ​ബൂ മ​ർ​സൂ​ഖ് പ​റ​ഞ്ഞു. സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കു​ള്ള സാ​ധ്യ​ത​ക​ൾ കു​റ​ക്കു​ക, ആ​ശു​പ​ത്രി​വാ​സം കു​റ​ക്കു​ക, സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് പെ​ട്ടെ​ന്നു​ള്ള മ​ട​ക്കം തു​ട​ങ്ങി നി​ര​വ​ധി ഗു​ണ​ങ്ങ​ളാ​ണ് റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hamad Medical CorporationRobotic Surgerykidney transplantation
News Summary - Kidney transplantation through robotic surgery; H.M.C. with historic achievement
Next Story