Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​സ്​​​ലാ​​മി​​ക...

ഇ​​സ്​​​ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ  സ്വ​​ത​​ന്ത്ര വ്യാ​​പാ​​രം വേ​ണം

text_fields
bookmark_border
ഇ​​സ്​​​ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ  സ്വ​​ത​​ന്ത്ര വ്യാ​​പാ​​രം വേ​ണം
cancel
camera_alt????????? ???????????????? ??????????? ????????? ?????? ?????????? ????? ??????? ????? ?????????????? ???????????? ??????????? ????????????????? ???????? ??????????? ????????????????????? ?????????????????????? ?????????
ദോ​​ഹ: ഇ​​സ്​​​ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സ്വ​​ത​​ന്ത്ര വ്യാ​​പാ​​രം സാ​​ധ്യ​​മാ​​ക്കു​​ന്ന ഇ​​സ്​​​ലാ​​മി​​ക വി​​പ​​ണി പ്ര​​യോ​​ഗ​​ത​​ല​​ത്തി​​ൽ കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന് ഖ​​ത്ത​​ർ സാ​​മ്പ​​ത്തി​​ക വാ​​ണി​​ജ്യ മ​​ന്ത്രി ശൈ​​ഖ് അ​​ഹ്മ​​ദ് ബി​​ൻ ജാ​​സിം ബി​​ൻ മു​​ഹ​​മ്മ​​ദ് ആ​​ൽ​​ഥാ​​നി.  ഇ​​സ്​​​താം​​ബൂ​​ളി​​ൽ ഒ.​​ഐ.​​സി​​യു​​ടെ സാ​​മ്പ​​ത്തി​​ക–​​വാ​​ണി​​ജ്യ സ​​ഹ​​ക​​ര​​ണ സ്​​​റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ 33ാമ​​ത് യോ​​ഗ​​ത്തി​​ൽ സംസാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. അ​​റ​​ബ് സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര മേ​​ഖ​​ല​​യു​​ടെ​​യും അ​​റ​​ബ് ക​​സ്​​​റ്റം​​സ്​ യൂ​​ണി​​യ​​ൻ പ​​ദ്ധ​​തി​​യു​​ടെ​​യും മാ​​തൃ​​ക​​യി​​ൽ ക​​സ്​​​റ്റം​​സും ചു​​വ​​പ്പു​​നാ​​ട​​യും ഒ​​ഴി​​വാ​​ക്കി​​യു​​ള്ള ഇ​​സ്​​​ലാ​​മി​​ക സ്വ​​ത​​ന്ത്ര വ്യാ​​പാ​​ര​​മേ​​ഖ​​ല ആ​​രം​​ഭി​​ക്ക​​ണം. ലോ​​കം വെ​​ല്ലു​​വി​​ളി​​ക​​ളി​​ലൂ​​ടെ​​യും പ്ര​​തി​​സ​​ന്ധി​​ക​​ളി​​ലൂ​​ടെ​​യും ക​​ട​​ന്നു​​പോ​​കു​​ന്ന സ​​ന്ദ​​ർ​​ഭ​​ത്തി​​ൽ ഇ​​സ്​​​ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ഐ​​ക്യ​​ത്തോ​​ടെ ക​​ഴി​​യ​​ണ​​ം. വാ​​ണി​​ജ്യ, നി​​ക്ഷേ​​പ ബ​​ന്ധ​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണം. ശൈ​​ഖ് അ​​ഹ്മ​​ദ് ബി​​ൻ ജാ​​സിം ബി​​ൻ മു​​ഹ​​മ്മ​​ദ് ആ​​ൽ​​ഥാ​​നി പ​​റ​​ഞ്ഞു.തു​​ർ​​ക്കി പ്ര​​സി​​ഡ​​ൻ​​റ് റ​​ജ​​ബ് ത്വ​​യി​​ബ് ഉ​​ർ​​ദു​​ഗാ​​ൻ യോ​​ഗ​​ത്തി​​ന് നേ​​തൃ​​ത്വം വ​​ഹി​​ച്ചു. അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ഉ​​ന്ന​​ത പ്ര​​തി​​നി​​ധി​​ക​​ളും മേ​​ഖ​​ലാ–​​പ്രാ​​ദേ​​ശി​​ക സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ളും യോ​​ഗ​​ത്തി​​ൽ സം​​ബ​​ന്ധി​​ച്ചു. സം​​യു​​ക്ത വി​​ദേ​​ശ വ്യാ​​പാ​​രം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന് സ്​​​റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന തു​​ർ​​ക്കി ശ്ര​​മ​​ങ്ങ​​ളെ അ​​ദ്ദേ​​ഹം അ​​ഭി​​ന​​ന്ദി​​ച്ചു. അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളു​​ടെ യോ​​ജി​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള തു​​ർ​​ക്കി പി​​ന്തു​​ണ​​യെ​​യും ശൈ​​ഖ് അ​​ഹ്മ​​ദ് ബി​​ൻ ജാ​​സിം പ്ര​​ശം​​സി​​ച്ചു. ഇ​​സ്​​​ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സം​​യു​​ക്ത നി​​ക്ഷേ​​പ​​ങ്ങ​​ൾ വ​​ർ​​ധി​​പ്പി​​ക്ക​​ണം. സാ​​മ്പ​​ത്തിക, വാ​​ണി​​ജ്യ, നി​​ക്ഷേ​​പ ത​​ല​​ങ്ങ​​ളി​​ൽ ഇ​​സ്​​​ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സ​​ഹ​​ക​​ര​​ണം അ​​നി​​വാ​​ര്യ​​മാ​​ണ്. രാ​​ഷ്ട്രീ​​യ, സാ​​മൂ​​ഹി​​ക മേ​​ഖ​​ല​​ക​​ളി​​ലെ സ്​​​ഥി​​ര​​ത​​യാ​​ണ് സു​​സ്​​​ഥി​​ര​​വി​​ക​​സ​​ന​​ത്തിെ​​ൻ​​റ അ​​ടി​​സ്​​​ഥാ​​നം, ഇ​​സ്​​​ലാ​​മി​​ക രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ പു​​തി​​യ സാ​​മ്പ​​ത്തി​​ക കൂ​​ട്ടാ​​യ്മ​​ക​​ൾ രൂ​​പം കൊ​​ള്ള​​ണമെന്നും യോ​​ഗ​​ത്തി​​ൽ അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsislamic state qatar gulf news
News Summary - islamic state qatar gulf news
Next Story