Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ൻ​കാ​സ് ഇ​ന്ദി​ര...

ഇ​ൻ​കാ​സ് ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണം

text_fields
bookmark_border
incas
cancel
camera_alt

ഇ​ന്ധി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ല്‍ ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്റ്

ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തു​ന്നു

ദോ​ഹ: അ​ഖ​ണ്ഡ ഭാ​ര​ത​ത്തി​ന്റെ നി​ല​നി​ൽ​പി​നു​വേ​ണ്ടി സ്വ​ന്തം ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യെ​ന്ന് ഇ​ൻ​കാ​സ് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ പ​റ​ഞ്ഞു. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ 39ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​മാ​മ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലെ ഇ​ൻ​കാ​സ് ഓ​ഫി​സി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വാ​രി​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ കെ.​വി. ബോ​ബ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ന്‍റ​ണി ജോ​ണ്‍, സ​ർ​ജി​ത് കൂ​ട്ടം​പ​റ​മ്പ​ത്ത്, അ​ഹ​ദ് മു​ബാ​റ​ക്, പ്രേം​ജി​ത്, ഷി​ജു കു​ര്യാ​ക്കോ​സ്, ഷാ​ജ​ഹാ​ന്‍ കൊ​ല്ലം, അ​ബ്ദു​റ​ഊ​ഫ്, ഹ​നീ​ഫ് ചാ​വ​ക്കാ​ട്, ഷ​ഫാ​ഫ് ഹാ​പ്പ, അ​ശ്റ​ഫ് ന​ന്നം​മു​ക്ക്, ഉ​ല്ലാ​സ് വേ​ലു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ ഈ​പ്പ​ന്‍ തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indira GandhiQatar News
News Summary - Incas Indira Gandhi Commemoration
Next Story