Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൾഫ്​ പ്രതിസന്ധി:...

ഗൾഫ്​ പ്രതിസന്ധി: ചര്‍ച്ചകളാണ്​ പരിഹാരമെന്ന്​ ​പഠിപ്പിച്ചു –വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഗൾഫ്​ പ്രതിസന്ധി: ചര്‍ച്ചകളാണ്​ പരിഹാരമെന്ന്​ ​പഠിപ്പിച്ചു –വിദേശകാര്യ മന്ത്രി
cancel
camera_alt

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല അൽ സൗദിനൊപ്പം

ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി

ദോഹ: ഗൾഫ്​ പ്രതിസന്ധിയിൽ ആർക്കും നേട്ടമുണ്ടായിട്ടില്ലെന്നും എല്ലാവർക്കും പരാജയമായിരുന്നു ഫലമെന്നും​ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി. ഐകര്യരാഷ്​ട്ര സഭ പൊതുഭയുടെ ഭാഗമായി നടന്ന ഏഴാം സമ്മേളനത്തോടനുബന്ധിച്ച്​ യു.എസ്​ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്​ നൽകിയ അഭിമുഖത്തിലായിരുന്നു ശൈഖ്​ മുഹമ്മദ്​ ആൽഥാനിയുടെ പ്രതികരണം.

ഗൾഫ്​ പ്രതിസന്ധിയിൽ ഖത്തർ പഠിച്ച പാഠത്തെകുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായാണ്​ മന്ത്രി ഇക്കാര്യം വ്യക്​തമാക്കിയത്​. 'ഗൾഫ്​ പ്രതിസന്ധി കാരണം ഒന്നിച്ചും സഹകരിച്ചും പ്രവർ​ത്തിക്കേണ്ട അവസരവും സമയവുമാണ്​ പാഴാക്കപ്പെട്ടത്​. ചര്‍ച്ചകളില്ലാതെ ഒരു കാര്യവും പരിഹരിക്കാനാകില്ല എന്നതാണ് ഗള്‍ഫ് പ്രതിസന്ധിയില്‍നിന്ന് പഠിച്ച വലിയ പാഠം. ഈ ഉപരോധംകൊണ്ട്​ ആർക്കും നേട്ടമുണ്ടാക്കാനായിട്ടില്ല. എന്നാൽ, എല്ലാവരും അതി​െൻറ പരാജയം രുചിക്കുകയായിരുന്നു. അനുരഞ്​ജനത്തിലൂടെ മാത്രമേ വിജയം കാണാൻ കഴിയൂ എന്ന്​ പഠിക്കാൻ കഴിഞ്ഞു' -അദ്ദേഹം പറഞ്ഞു.

സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്​ച

യു.എൻ പൊതുസമ്മേളനത്തി​െൻറ ഭാഗമായി ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല അൽ സൗദുമായി കൂടിക്കാഴ്​ച നടത്തി. വെള്ളിയാഴ്​ച നടന്ന കൂടിക്കാഴ്​ചയിൽ ഇരു രാജ്യവും തമ്മിലെ ഉഭയകക്ഷി സൗഹൃദവും മേഖലയിലെയും രാജ്യാന്തര തലത്തിലെയും സംഭവ വികാസങ്ങളും ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf crisis
News Summary - Gulf crisis: Negotiations teach solutions - Foreign Minister
Next Story