Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഭക്ഷ്യ സുരക്ഷ; നൂതന...

ഭക്ഷ്യ സുരക്ഷ; നൂതന നയങ്ങളുമായി ഖത്തർ

text_fields
bookmark_border
ഭക്ഷ്യ സുരക്ഷ;  നൂതന നയങ്ങളുമായി ഖത്തർ
cancel
camera_alt

റോ​മി​ൽ ന​ട​ക്കു​ന്ന എ​ഫ്.​എ.​ഒ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ ന​ഗ​ര​സ​ഭ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ന്‍ അ​ബ്ദു​ൽ അ​സീ​സ് ബി​ന്‍ തു​ര്‍ക്കി അ​ല്‍ സു​ബൈ​ഇ പ​​ങ്കെ​ടു​ക്കു​ന്നു

ദോ​ഹ: മാ​റു​ന്ന കാ​ല​ത്തി​ന്റെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്ത് സു​ശ​ക്ത​വും നൂ​ത​ന​വു​മാ​യ ഭ​ക്ഷ്യ​സു​ര​ക്ഷ ന​യ​വു​മാ​യി ഖ​ത്ത​ർ. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും അ​തോ​ടൊ​പ്പം കാ​ല​ത്തി​ന്റെ മാ​റ്റ​വും ഉ​ൾ​ക്കൊ​ണ്ടു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​യാ​ണ് രാ​ജ്യം അ​വ​ലം​ബി​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ൽ ഖ​ത്ത​റി​ന്റെ പ്ര​ഖ്യാ​പ​നം.

കാ​ര്‍ഷി​ക മേ​ഖ​ല​ക്ക് ക​രു​ത്തേ​കു​ക​യും ഭ​ക്ഷ്യ അ​ര​ക്ഷി​താ​വ​സ്ഥ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് പു​തി​യ ഭ​ക്ഷ്യ​ന​യ​ങ്ങ​ള്‍. 2024-2030 വ​ര്‍ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​സു​ര​ക്ഷ ന​യ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് രാ​ജ്യ​മെ​ന്ന് ന​ഗ​ര​സ​ഭ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ന്‍ അ​ബ്ദു​ൽ അ​സീ​സ് ബി​ന്‍ തു​ര്‍ക്കി അ​ല്‍ സു​ബൈ​ഇ വ്യ​ക്ത​മാ​ക്കി. ഇ​റ്റ​ലി​യി​ല്‍ ന​ട​ക്കു​ന്ന 43ാമ​ത് ഭ​ക്ഷ്യ-​കാ​ര്‍ഷി​ക സം​ഘ​ട​ന​യു​ടെ (എ​ഫ്.​എ.​ഒ) സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ​യാ​ണ് ഖ​ത്ത​റി​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ച​ത്.

കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ന​വീ​ന​മാ​യ പ​രി​ഹാ​ര​ങ്ങ​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും സു​സ്ഥി​ര​വു​മാ​യ സ​​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യു​മാ​ണ് പു​തി​യ ഭ​ക്ഷ്യ​സു​ര​ക്ഷ ന​യ​ത്തി​ൽ പ്ര​ധാ​നം.

വി​പ​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മ​ത്സ​ര​ക്ഷ​മ​ത​യി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030ന്റെ ​ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ മു​ന്‍ഗ​ണ​ന​ക​ളി​ലൊ​ന്നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

‘മി​ക​ച്ച ഉ​ൽ​പാ​ദ​നം, മെ​ച്ച​പ്പെ​ട്ട പോ​ഷ​കാ​ഹാ​രം, മെ​ച്ച​പ്പെ​ട്ട പ​രി​സ്ഥി​തി, മെ​ച്ച​പ്പെ​ട്ട ജീ​വി​തം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ജൂ​ലൈ ഏ​ഴു വ​രെ തു​ട​രും. സ​മ്മേ​ള​ന​ത്തി​ന്റെ 43ാമ​ത് സെ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റാ​യും ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ദേ​ശീ​യ മു​ൻ​ഗ​ണ​ന​യു​ള്ള വി​ഷ​യം എ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക് ഊ​ന്ന​ൽ ന​ൽ​കി​യാ​ണ് ഖ​ത്ത​റി​ന്റെ പ്ര​വ​ർ​ത്ത​നം. അ​തി​ന്റെ ഫ​ല​വും ഓ​രോ വ​ർ​ഷ​വും പ്ര​ക​ട​മാ​ണ്. മി​ഡി​ലീ​സ്റ്റി​ലും ആ​ഗോ​ള ത​ല​ത്തി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ ഇ​ൻ​ഡ​ക്സി​ൽ ഖ​ത്ത​റി​ന്റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ന്ന​ത് ഇ​തി​ന്റെ തെ​ളി​വാ​ണെ​ന്നും മ​ന്ത്രി വി​ല​യി​രു​ത്തി.

അ​ന്താ​രാ​ഷ്ട്ര ബോ​ഡി​യു​ടെ സ​മ്മേ​ള​ന​ത്തി​ലെ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​വും ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തി​ന്റെ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി, സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലും മെ​ച്ച​​​പ്പെ​ട്ട നേ​ട്ടം കൊ​യ്യു​ന്ന​തി​ലും ഈ ​പ​ങ്കാ​ളി​ത്തം ആ​ത്മ​വി​ശ്വാ​സം പ​ക​രു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ക്‌​ടോ​ബ​റി​ല്‍ ഖ​ത്ത​ര്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ഹോ​ര്‍ട്ടി​ക​ള്‍ച​റ​ല്‍ എ​ക്‌​സ്‌​പോ​യി​ല്‍ കാ​ര്‍ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന് ന​ഗ​ര​സ​ഭ മ​ന്ത്രാ​ല​യ​ത്തി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​മ​സൂ​ദ് ജാ​റ​ല്ല അ​ല്‍മാ​രി ചൂ​ണ്ടി​ക്കാ​ട്ടി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ പ​ര്യാ​പ്ത​മാ​യ സം​വി​ധാ​ന​ത്തി​ലൂ​ടെ ന്യാ​യ​മാ​യ നി​ര​ക്കി​ല്‍ ഉ​യ​ര്‍ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യി​ലൂ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ കൈ​വ​രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

കാ​ർ​ഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി ജ​ല​ല​ഭ്യ​ത​ക്കു​റ​വും ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ​യും മ​ണ്ണി​ന്റെ​യും സ്വ​ഭാ​വ​വു​മാ​ണ്. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ൾ​ക്കു​ള്ള നൂ​ത​ന പ​രി​ഹാ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വേ​ദി​യാ​യി ദോ​ഹ എ​ക്സ്​​പോ മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food securityQatarinnovative policies
News Summary - food security; Qatar with innovative policies
Next Story