Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫാൽക്കൺ...

ഫാൽക്കൺ ഫെസ്​റ്റിലേക്ക് സന്ദർശകരുടെ ഒഴുക്ക്

text_fields
bookmark_border
ഫാൽക്കൺ ഫെസ്​റ്റിലേക്ക് സന്ദർശകരുടെ ഒഴുക്ക്
cancel
camera_alt???? ??????? ????????? ????????? ????? ?????????? ?????, ??????? ??? ??????????? ???????????????? ??????? ??????? ??? ????? ?? ???

ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന പ്രാപ്പിടിയൻ  പക്ഷിേപ്രമികളുടെ സംഗമമായ പ്രഥമ രാജ്യാന്തര വേട്ട, ഫാൽക്കൺ മേളയുടെ മൂന്നാം ദിവസവും സന്ദർശകരുടെ തിരക്ക്. കതാറ കൾച്ചറൽ വില്ലേജിൽ ഫ്രീഡം സ്​ക്വയറിലെ 12ാം നമ്പർ കെട്ടിടത്തിൽ നടക്കുന്ന ‘സുഹൈൽ 2017’  മേളയിലേക്ക്​ മന്ത്രിമാരും വിശിഷ്​ട വ്യക്​തികളും  സ്വദേശികളും വിദേശികളുമായ സാധാരണക്കാരും  ഒഴുകിയെത്തി. ഒഴിവുദിവസം കൂടിയായതിനാല ഇന്നലെ ആയിരങ്ങളാണ്​ മേള കാണാനെത്തിയത്​. സാംസ്കാരിക–കായിക മന്ത്രി സാലിഹ്​ ബിൻ ഗാനിം അൽ  അലി, സ്പെഷ്ൽ അമീരി ഗാർഡ്​ മേധാവി മേജർ ജനറൽ  ഹസ ബിൻ ഖലീൽ അൽ ഷഹ്​വാനി തുടങ്ങിയവർ മൂന്നാം  ദിനം മേള സന്ദർശിച്ചു.

400ലധികം ഫാൽക്കണുകളെയും വേട്ടയിൽ അവയുടെ  ഇരകളായ ഹബൂറ പക്ഷികളുടെയും പ്രദർശനത്തിനും ലേലത്തിനും പുറമെ വേട്ടക്കുപയോഗിക്കുന്ന തോക്കുകളും മറ്റു ആയുധങ്ങളും ഫാൽക്കണുകളുടെ വളർത്തലും വേട്ടയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ഉപകരണങ്ങളുമെല്ലാം മേളയിലുണ്ട്​. ഇവ വില കൊടുത്ത്​ സ്വന്തമാക്കാനും അവസരമുണ്ട്​. ഫാൽക്കണുകളെ വാങ്ങുന്നതിന്​ ലേലം നടക്കുന്നു. വൻ വില കൊടുത്ത്​ ഫാൽക്കണുകളെ  സ്വന്തമാക്കാൻ പ്രാപ്പിടിയൻ പ്രേമികൾ മത്സരിക്കുകയാണ്​. 

ഇതുകൂടാതെ ഫാൽക്കൺ ചികിത്സ ആശുപത്രികളുടെ സ്​റ്റാളുകളും മേളയിലുണ്ട്​. ഫാൽക്കൺ വേട്ടക്കായി മരുഭൂമിയിൽ തമ്പടിക്കാൻ എല്ലവിധ സജ്ജീകരണങ്ങളുമുള്ള  വാഹനങ്ങളും മേളയിൽ ഒരുക്കിയിരിക്കുന്നു. ഫാൽക്കണുകളെയും അവയുടെ വേട്ടയാടലിനെയും ജീവിത രീതിയെയും പ്രതിപാദിക്കുന്ന തത്സമയ ചിത്രരചനയും മേളയുടെ  ആകർഷണമാണ്​. വിദേശികളടക്കമുള്ള ചിത്രകാരന്മാർ  ഇതിൽ പ​െങ്കടുക്കുന്നു. സന്ദർശകരുടെ തിരക്കിനും ബഹളത്തിനുമിടയിൽ ഏകാഗ്രതയോടെ ഇവർ ചിത്രം വരയിൽ മുഴുകുന്നത്​ മികച്ച അനുഭവമാണ്. 

ഇതുകൂടാതെ തമീം അൽ മജ്​ദ്​ ചിത്രത്തിലൂടെ പ്രശസ്​തനായ അഹ്​മദ്​ അൽ  മദീദ്​ വരച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്​. അമീർ ശൈഖ്​  തമീം ബിൻ ഹമദ്​ ആൽഥാനിയുടെയും പിതാവ്​ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനിയുടെയും ഫാൽക്കണുകൾക്കൊപ്പമുള്ള അപൂർവ ചിത്രങ്ങളും  മേളയിലുണ്ട്​. 
മേള നടക്കുന്ന കെട്ടിടത്തി​​​െൻറ പരിസരത്തായി റസ്​റ്റോറൻറ്​  കിയോസ്കുകളുമുണ്ട്. സന്ദർശകരായെത്തുന്നവർക്ക്​  സൗജന്യമായി വെള്ളം, ചായ, കഹ്​വ എന്നിവ നൽകാൻ സംവിധാനമൊരുക്കിയിട്ടുണ്ട്​. രാവിലെ പത്ത്​ മണി മുതൽ  രാത്രി ഒമ്പത്​ മണി വരെയാണ്​ സന്ദർശകർക്ക്​ പ്രവേശനം. മേള നാളെ സമാപിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsfalcon festmalayalam news
News Summary - falcon fest-qatar-gulf news
Next Story