Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരാ​ജ്യാ​ന്ത​ര...

രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും പി​ടി​കൂ​ടി;  തോ​ക്കു​ക​ളും ഉണ്ടക​ളും ക​ണ്ടെ​ടു​ത്തു

text_fields
bookmark_border
രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വും പി​ടി​കൂ​ടി;  തോ​ക്കു​ക​ളും ഉണ്ടക​ളും ക​ണ്ടെ​ടു​ത്തു
cancel
camera_alt????????????? ??????????? ????????????? ??????????????

ദോ​ഹ: ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 46 കി​ലോ​ഗ്രാം മ​രി​ജു​വാ​ന(​ക​ഞ്ചാ​വ്)​യും ര​ണ്ട് ല​ക്ഷം കാ​പ്റ്റ​ഗ​ൺ മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ളും 2500 ബു​ള്ള​റ്റു​ക​ളും ര​ണ്ട് തോ​ക്കു​ക​ളും ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി പി​ടി​കൂ​ടി. 

സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​പ​ക​ട​ക​ര​മാ​യ വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ടു​ക്ക​പ്പെ​ട്ട​ത്. വ​സ്​​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ മു​ള​ക് പൊ​ടി​യു​ടെ ഇ​ട​യി​ലാ​യി വ​ള​രെ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 46 കി​ലോ മ​രി​ജു​വാ​ന​യാ​ണ് ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം, എ​യ​ർ കാ​ർ​ഗോ വ​ഴി​യെ​ത്തി​യ പോ​സ്​​റ്റ​ൽ മെ​യി​ലി​ലെ പാ​ർ​സ​ലി​ലാ​ണ് ര​ണ്ട് ല​ക്ഷ​ത്തോ​ളം വ​രു​ന്ന കാ​പ്റ്റ​ഗ​ൺ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​ർ ക​ണ്ടെ​ത്തി​യ​ത്. 


അ​തേ​സ​മ​യം, ബൂ ​സം​റ വ​ഴി രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന കാ​റി​ൽ നി​ന്ന് ര​ണ്ട് തോ​ക്കു​ക​ളും 2500 ബു​ള്ള​റ്റു​ക​ളും ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു. വി​വി​ധ തോ​ക്കു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബു​ള്ള​റ്റു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. എ​ഞ്ചി​നോ​ട​ടു​പ്പി​ച്ച് ഒ​ളി​പ്പി​ച്ച് വെ​ച്ച നി​ല​യി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ളെ​യും തൊ​ണ്ടി​മു​ത​ലും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തേ​ക്ക് അ​പ​ക​ട​ക​ര​മാ​യ വ​സ്​​തു​ക്ക​ൾ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​രെ ഖ​ത്ത​ർ ക​സ്​​റ്റം​സ്​ ചെ​യ​ർ​മാ​ൻ ആ​ദ​രി​ക്കു​ക​യും അ​വ​രു​ടെ മ​ഹ​നീ​യ കൃ​ത്യ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ സ​മൂ​ഹ​ത്തിെ​ൻ​റ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ക​സ്​​റ്റം​സ്​ വ​കു​പ്പ് നി​ർ​ണാ​യ​ക​മാ​യ ചു​വ​ടു​വെ​പ്പു​ക​ളാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് വി​ഷ​ൻ 2030െൻ​റ ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​പ​ങ്ക് വ​ഹി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ ജ​മാ​ൽ ച​ട​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarCrime Newsgulf newsmalayalam news
News Summary - crime-qatar-gulf news
Next Story