Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ നി​ന്നും...

ഖ​ത്ത​റി​ൽ നി​ന്നും പ​റ​ന്ന് ചൈ​ന എ​യ​ർ​ലൈ​ൻ​സ്

text_fields
bookmark_border
China Southern Airlines at Doha Hamad Airport
cancel
camera_alt

ദോ​ഹ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സ്

ദോ​ഹ: ഖ​ത്ത​റി​നും ചൈ​ന​ക്കു​മി​ട​യി​ൽ വ്യോ​മ​ഗ​താ​ഗ​തം ശ​ക്ത​മാ​ക്കി ചൈ​ന ​സ​തേ​ൺ എ​യ​ർ​ലൈ​ൻ​സ് ദോ​ഹ​യി​ൽ​നി​ന്നും സ​ർ​വി​സ് ആ​രം​ഭി​ച്ചു. ദോ​ഹ-​ഗ്വാ​ങ്ചു ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ൽ നാ​ല് സ​ർ​വി​സു​ക​ൾ എ​ന്ന​നി​ല​യി​ൽ ​തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​തി​യ യാ​ത്ര ആ​രം​ഭി​ച്ച​താ​യി ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സും ഖ​ത്ത​ർ എ​യ​ർ​വേ​സും കോ​ഡ് ഷെ​യ​ർ ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ചൈ​ന​യി​ലെ ബെ​യ്ജി​ങ്, ഷാ​ങ്ഹാ​യ്, ഗ്വാ​ങ്ചു, ഹാ​ങ്ചു ഉ​ൾ​പ്പെ​ടെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ർ​വി​സി​നു പു​റ​മെ​യാ​ണ് ​സ​തേ​ൺ എ​യ​ർ​ലൈ​ൻ​സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം. ഏ​റെ സ​ഞ്ചാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന ടൂ​റി​സും കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്ന് എ​ന്ന നി​ല​യി​ലാ​ണ് പ്ര​ധാ​ന ചൈ​നീ​സ് എ​യ​ർ​ലൈ​ൻ​സു​മാ​യു​ള്ള കൈ​കോ​ർ​ക്ക​ലെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ് സീ​നി​യ​ർ ഫി​നാ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് സു​ജാ​ത സു​രി പ​റ​ഞ്ഞു. ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ അ​ന്താ​രാ​ഷ്ട്ര ശൃം​ഖ​ല കൂ​ടു​ത​ൽ ശ​ക്ത​മാ​യി മാ​റു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaChina Southern Airlines
News Summary - China Southern Airlines started service from Doha
Next Story