Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​ലി​ക്ക​റ്റ് യൂ​ണി​....

കാ​ലി​ക്ക​റ്റ് യൂ​ണി​. അ​ലും​നി യോ​ഗ​ത്തി​ല്‍ വി.സി മു​ഖ്യാ​തി​ഥി​

text_fields
bookmark_border
Calicut University Alumni meet
cancel
camera_alt?????????????? ?????????????? ???????? ?????????? ??????? ???????????? ????? ?????????????? ??. ?? ??????????? ???????????????
ദോ​ഹ: കാ​ലി​ക്ക​റ്റ് സ​ർവ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ കോ​ള​ജ് അ​ലും​നി​ക​ളു​ടെ സം​യു​ക്ത യോ​ഗം ദോ​ഹ​യി​ല്‍ ചേ​ര്‍ന്നു. 1968ല്‍ ​രൂ​പീ​കൃ​ത​മാ​യ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി സു​വ​ര്‍ണ്ണ ജൂ​ബി​ലി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച വേ​ള​യി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ പൂ​ർവ വി​ദ്യാ​ര്‍ത്ഥി​ക​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യാ​ണ് യോ​ഗം ചേ​ര്‍ന്ന​ത്.കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​കെ മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ മു​ഖ്യാ​തി​ഥി​യാ​യിരുന്നു. ഒ​രു വ​ര്‍ഷം നീ​ണ്ടു നി​ല്‍ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് സു​വ​ര്‍ണ്ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും ആ​ഗോ​ള പൂ​ര്‍വ്വ വി​ദ്യാ​ര്‍ത്ഥി സെ​ഷ​ന്‍ ഇ​തി​​​െൻറ മു​ഖ്യ​പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഷൗ​ക്ക​ത്ത​ലി എ​ന്‍ കെ ​എം ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. വി​വി​ധ കോള​ജു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സു​ഹൈ​ല്‍ ചേ​ര​ട, ശം​സു​ദ്ധീ​ന്‍ എ ​കെ,  അ​മീ​ന്‍ കൊ​ടി​യ​ത്തൂ​ര്‍, ഫാ​യി​സ് എ​ള​യോ​ട​ന്‍, മ​ജീ​ദ് നാ​ദാ​പു​രം, നൗ​ഷാ​ദ് പ​യ്യോ​ളി, അ​ഫ്ത്താ​ബ്.​കെ, അ​ശ്റ​ഫ് തൂ​ണേ​രി, അ​ബ്ദു​ല്‍ അ​സീ​സ്, ഷ​ഹീ​ര്‍ മു​ഹ​മ്മ​ദ്, അ​ഷ​റ​ഫ്.​സി​പി, ശ​ര്‍മി​ക്ക് ലാ​ലു, അ​ഡ്വ.​നൗ​ഷാ​ദ്, ബ​ക്ക​ര്‍ അ​ജ്മ​ല്‍, നൗ​ഫ​ല്‍ മ​ഠ​ത്തി​ല്‍, റി​യാ​സ് ബാ​ബു എന്നിവർ സം​സാ​രി​ച്ചു. ഫാ​റൂ​ഖ് കോ​ളെ​ജ് പൂ​ര്‍വ്വ വി​ദ്യാ​ര്‍ത്ഥി വി​ഭാ​ഗ​മാ​യ ഫോ​സ ഖ​ത്ത​റി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ അ​ഡ്വ.​ ഇ​ഖ്ബാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്ക​ര്‍ റ​ഹ്​മാ​ന്‍ വേ​ങ്ങാ​ട് സ്വാ​ഗ​ത​വും അ​ബ്ദു​ല്‍ ല​ത്തീ​ഫ് ഫ​റോ​ക്ക് ന​ന്ദി​യും പ​റ​ഞ്ഞു. ഗ്ലോ​ബ​ല്‍ അ​ലും​നി രൂ​പവത്​കരണം തുടങ്ങി. ഖ​ത്ത​ര്‍ ചാ​പ്റ്റ​റി​ന് അ​ഡ്ഹോ​ക്ക് ക​മ്മ​റ്റി നി​ല​വി​ല്‍ വ​ന്നു. അ​ഡ്വ.​ മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ (​ഫാ​റൂ​ഖ് കോ​ളേ​ജ്) ജ​ന​റ​ല്‍ ക​ണ്‍വീ​ന​റാ​ണ്. ഷ​ഹ​നാ​സ് ബാ​ബു (പി ​എ​സ് എം ​ഒ കോ​ളേ​ജ്), അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി (ഇ ​എം ഇ ​എ, എം ​ഇ എ​സ് മ​മ്പാ​ട്) എ​ന്നി​വ​രെ ക​ണ്‍വീ​ന​ര്‍മാ​രാ​യും അ​ശ്റ​ഫ് തൂ​ണേ​രി (എം ​യു എ ​കോ​ള​ജ്) മീ​ഡി​യാ ക​ണ്‍വീ​ന​റാ​യും തെ​രഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitygulf newsmalayalam newsalumni meetChief Guest VC
News Summary - Calicut university alumni meet
Next Story