Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രൂണോ അൽ സദ്ദ്...

ബ്രൂണോ അൽ സദ്ദ് പരിശീലകൻ

text_fields
bookmark_border
bruno pinheiro
cancel
camera_alt

ബ്രൂണോ ഫിൻഹിയേറോ

ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ​സ് ലീ​ഗി​ലെ ക​രു​ത്ത​രാ​യ ക്ല​ബ് അ​ൽ സ​ദ്ദി​ന്റെ പു​തി​യ പ​രി​ശീ​ല​ക​നാ​യി ബ്രൂ​ണോ ഫി​ൻ​ഹി​യേ​റോ ചു​മ​ത​ല​യേ​റ്റു. ഓ​സ്ട്രി​യ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ടീ​മി​നൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം ഇ​ദ്ദേ​ഹം ചേ​ർ​ന്ന് പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നെ ന​യി​ച്ച സ്പാ​നി​ഷു​കാ​ര​ൻ യു​വാ​ൻ​മ ​ലി​ല്ലോ​യു​ടെ പ​ക​ര​ക്കാ​ര​നാ​യാ​ണ് പോ​ർ​ചു​ഗീ​സു​കാ​ര​നും ഖ​ത്ത​ർ ദേ​ശീ​യ ടീം ​ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന ബ്രൂ​ണോ ചു​മ​ത​ല​യേ​റ്റ​ത്. ഖ​ത്ത​ർ അ​ണ്ട​ർ 23 ടീ​മി​ന്റെ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 2022 ജൂ​ണി​ൽ ഹാ​വി ഗാ​ർ​ഷ്യ​ക്കു പ​ക​ര​ക്കാ​ര​നാ​യി അ​ൽ സ​ദ്ദി​ലെ​ത്തി​യ ലി​ല്ലോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ ക്ല​ബ് വി​ട്ട​തോ​ടെ​യാ​ണ് ബ്രൂ​ണോ​യെ നി​യ​മി​ച്ച​ത്.

അ​ടി​യ​ന്ത​ര കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ലി​ല്ലോ ക്ല​ബ് വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​താ​യും അ​ൽ സ​ദ്ദ് മാ​നേ​ജ്മെ​ന്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ജൂ​ലൈ ഒ​ന്നു മു​ത​ൽ ഓ​സ്ട്രി​യ​യി​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച അ​ൽ സ​ദ്ദ് ശ​നി​യാ​ഴ്ച ഖ​ത്ത​റി​ൽ മ​ട​ങ്ങി​യെ​ത്തും. ജൂ​ലൈ 21ന് ​മൊ​റോ​ക്കോ ക്ല​ബി​നെ​തി​രെ ടീ​മി​ന്റെ സ​ന്നാ​ഹ മ​ത്സ​രം ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coachal saddbruno pinheiro
News Summary - Bruno Al Sadd-coach
Next Story