Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ട്ടോ​ണ​മ​സ്...

ഓ​ട്ടോ​ണ​മ​സ് ഇ-​മൊ​ബി​ലി​റ്റി ഫോ​റം 30 മു​ത​ൽ

text_fields
bookmark_border
Autonomous e-Mobility Forum Press Conference
cancel
camera_alt

ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി ഫോ​റം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റും പ​​ങ്കെ​ടു​ക്കു​ന്നു

ദോ​ഹ: പു​തു​ത​ല​മു​റ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ‘ഓ​ട്ടോ​ണ​മ​സ് ഇ ​മൊ​ബി​ലി​റ്റി’​യു​ടെ പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ന് ദോ​ഹ വേ​ദി​യാ​കു​ന്നു. പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​ഹ​ന​ങ്ങ​ൾ, ഡ്രൈ​വ​റി​ല്ല ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​ശാ​ല ലോ​ക​ത്തേ​ക്ക് ഇ​ടം തു​റ​ന്നാ​ണ് ഇ ​മൊ​ബി​ലി​റ്റി ഫോ​റ​ത്തി​ന് ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ആ​തി​ഥേ​യ​രാ​കു​ന്ന​ത്. ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് ര​ണ്ട് വ​രെ​യാ​യി ന​ട​ക്കു​ന്ന ഫോ​റ​ത്തി​ൽ 20ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 40ല​ധി​കം വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്‌​പോ​ൺ​സ​ർ​മാ​രും പ​ങ്കാ​ളി​ക​ളു​മാ​യി 20ല​ധി​കം ക​മ്പ​നി​ക​ൾ ഭാ​ഗ​മാ​കും. ഖ​ത്ത​ർ റെ​യി​ൽ​വേ​യും (റെ​യി​ൽ), മൈ​ക്രോ​സോ​ഫ്റ്റ് കോ​ർ​പ​റേ​ഷ​നു​മാ​ണ് സ്‌​പോ​ൺ​സ​ർ​മാ​ർ. ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ൾ, അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​ർ, വ്യ​വ​സാ​യ വി​ദ​ഗ്ധ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, ക​ൺ​സ​ൽ​ട്ട​ന്റു​മാ​ർ, പ്ര​മു​ഖ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ത്രി​ദി​ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കും. ഓ​ട്ടോ​ണ​മ​സ് ഇ-​മൊ​ബി​ലി​റ്റി മേ​ഖ​ല​യി​ലെ അ​ന്ത​ർ​ദേ​ശീ​യ, പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പ്ര​ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ക്കും. സ്വ​യം​പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ, ഇ-​മൊ​ബി​ലി​റ്റി ഇ​ക്കോ​സി​സ്റ്റ​വും സാ​ങ്കേ​തി​ക​വി​ദ്യ, ഗ​വേ​ഷ​ണം, ന​യം എ​ന്നി​വ​യി​ലൂ​ടെ ലോ​ക സ​മൂ​ഹ​ങ്ങ​ളി​ൽ അ​വ​യു​ടെ സ്വാ​ധീ​നം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ആ​ശ​യ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​മു​ള്ള ഏ​കീ​കൃ​ത വേ​ദി​യാ​യി ഫോ​റം മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സു​സ്ഥി​ര ഗ​താ​ഗ​തം എ​ന്ന ല​ക്ഷ്യ​ത്തി​ൽ ലോ​കം നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ക​ര ഗ​താ​ഗ​ത വി​ഭാ​ഗം ആ​ക്ടി​ങ് അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹ​മ​ദ് ഇ​സ്സ അ​ബ്ദു​ല്ല പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarAutonomous e-Mobility Forum
News Summary - Autonomous e-Mobility Forum
Next Story