Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​റ​ബ്​ ഗെ​യിം​സ്​;...

അ​റ​ബ്​ ഗെ​യിം​സ്​; ചെ​സി​ൽ പൊ​ന്ന​ണി​ഞ്ഞ്​ ഖ​ത്ത​ർ

text_fields
bookmark_border
അ​റ​ബ്​ ഗെ​യിം​സ്​; ചെ​സി​ൽ പൊ​ന്ന​ണി​ഞ്ഞ്​ ഖ​ത്ത​ർ
cancel
camera_alt

ചെ​സി​ൽ സ്വ​ർ​ണം​നേ​ടി​യ

ഖ​ത്ത​റി​ന്റെ സു ​ചെ​ൻ 

ദോ​ഹ: അ​ൽ​ജീ​രി​യ​യി​ൽ ന​ട​ക്കു​ന്ന അ​റ​ബ്​ ഗെ​യിം​സി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച കൊ​ടി​യി​റ​ങ്ങാ​നി​രി​ക്കെ മെ​ഡ​ൽ​നേ​ട്ട​വു​മാ​യി ഖ​ത്ത​ർ. ക​ഴി​ഞ്ഞ​ദി​വ​സം ചെ​സി​ലെ വി​ജ​യ​ത്തി​നു പി​ന്നാ​ലെ സ്വ​ർ​​ണ​മെ​ഡ​ലു​ക​ളു​ടെ എ​ണ്ണം ആ​റാ​യി ഉ​യ​ർ​ന്നു. ഹാ​ൻ​ഡ്​​ബാ​ളി​ലും ബാ​സ്​​ക​റ്റ്​​ബാ​ളി​ലും വോ​ളി​യി​ലും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കു​തി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു വ​നി​താ റാ​പി​ഡ്​ ചെ​സി​ൽ ഖ​ത്ത​റി​ന്‍റെ താ​രം സു ​ചെ​ൻ സ്വ​ർ​ണം നേ​ടി​യ​ത്. അ​തി​നി​ട​യി​ൽ ടേ​ബ്​​ൾ ടെ​ന്നി​സി​ലും ഫെ​ൻ​സി​ങ്ങി​ലും ഖ​ത്ത​രി താ​ര​ങ്ങ​ൾ വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു.

അ​ഹ​മ്മ​ദ്​ ഖ​ലീ​ൽ, മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ വ​ഹാ​ബ്, ഫ​ഹ​ദ്​ അ​ൽ മു​ഗ്​​നി, അ​ഹ​മ്മ​ദ്​ അ​ൽ അ​വ​ലാ​ഖി, അ​ബ്​​ദു​ല്ല അ​ബ്​​ദു​ൽ വ​ഹാ​ബ്​ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ്​ ​ടേ​ബ്​​ൾ ടെ​ന്നി​സി​ൽ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. ഫെ​ൻ​സി​ങ്ങി​ൽ നേ​ര​ത്തേ ര​ണ്ടു​ സ്വ​ർ​ണം നേ​ടി​യ​തി​നു പി​ന്നാ​ലെ ടീം ​എ​പീ വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ല​വും അ​ണി​ഞ്ഞു. അ​ലി അ​ൽ അ​ത്​​ബ നേ​ര​ത്തേ വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ടീം ​ഇ​ന​ത്തി​ൽ അ​ലി അ​ൽ അ​ത്​​ബ​ക്കൊ​പ്പം, അ​ബ്​​ദു​ല്ല ഖ​ലീ​ഫ, ഖാ​ലി​ദ്​ അ​ൽ​യാ​ഫി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്.

ആ​റ്​ സ്വ​ർ​ണ​വും ര​ണ്ട്​ വെ​ള്ളി​യും ഒ​മ്പ​ത്​ വെ​ങ്ക​ല​വു​മാ​യി 17 മെ​ഡ​ലു​ക​ൾ നേ​ടി​യ ​ഖ​ത്ത​ർ ​​പ​ട്ടി​ക​യി​ൽ എ​ട്ടാം സ്​​ഥാ​ന​ത്താ​ണി​പ്പോ​ൾ. ആ​തി​ഥേ​യ​രാ​യ അ​ൽ​ജീ​രി​യ 87 സ്വ​ർ​ണ​വും 58 വെ​ള്ളി​യും 55 വെ​ങ്ക​ല​വു​മാ​യി ബ​ഹു​ദൂ​രം ലീ​ഡോ​ടെ​യാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള​ത്. ര​ണ്ടാ​മ​തു​ള്ള മൊ​റോ​ക്കോ​ക്ക്​ 19 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 70 മെ​ഡ​ലു​ക​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessgoldArab GamesQatar won
News Summary - Arab Games; Qatar won gold in chess
Next Story