ഖത്തര്‍ അമീര്‍ അര്‍ജന്റീന സന്ദര്‍ശിച്ചു
text_fieldsദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹ്മദ് ആല്‍ഥാനി ഒൗദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അര്ജന്്റീനിയന് തലസ്ഥാനമായഗ ബ്യൂന്സ് എയര്സിലത്തെി.
തലസ്ഥാന നഗരിയിലെ മിനിസ്ട്രോ പിസ്റ്റരിനി രാജ്യാന്തര വിമാനവളത്തില്‍ അര്ജന്്റീനിയന് വിദേശകാര്യ മന്ത്രി സൂസനാ മാല്ക്കോറയും സംഘവും ചേര്‍ന്ന് അമീറിനെയും സംഘത്തെയും സ്വീകരിച്ചു.
കഴിഞ്ഞ ദിവസം മോറിത്താനിയയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിക്ക് ശേഷം കോളംബിയയില്‍ ഒൗദോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അമീറും സംഘവും അര്ജന്്റീനിയയിലത്തെിയത്. ഇവിടെ ഉജ്ജ്വലമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.
കൊളംബിയയില്‍ പ്രസിഡന്‍്റ്, പ്രധാനമന്ത്രി അടക്കമുള്ള ഉന്നത സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. അര്ജന്്റീനയുമായി വ്യാപാര വാണിജ്യ മേഖലയിലടക്കം വിവിധ മേഖലകളില്‍ സഹകരണ കരാറുകളില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.