Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസഫാരിയിൽ 10, 20, 30...

സഫാരിയിൽ 10, 20, 30 പ്രമോഷൻ തുടങ്ങി

text_fields
bookmark_border
സഫാരിയിൽ 10, 20, 30 പ്രമോഷൻ തുടങ്ങി
cancel

ദോഹ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തിങ്കളാഴ്ച മുതൽ തുടക്കമായി.

ആയിരക്കണക്കിന് ഉൽപന്നങ്ങൾ വളരെ ചുരുങ്ങിയ നിരക്കിൽ ലഭ്യമാകുന്ന ഈ പ്രമോഷനായി നിരവധി ഉപഭോക്​താക്കളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഗ്രോസറീസ്​, ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട്ഫുഡ്, സൗന്ദര്യ പരിപാലന ഉൽപന്നങ്ങൾ, ഹൗസ്​ ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ലേഡീസ്​ ബാഗ്സ്​, ഇലക്േട്രാണിക്സ്​, കമ്പ്യൂട്ടർ ആക്സസറീസ്​ തുടങ്ങി നിത്യോപയോഗ വസ്​തുക്കളും ഭക്ഷ്യോൽപന്നങ്ങളും തുണിത്തരങ്ങളടക്കം ഉൾപ്പെടുത്തി ഒട്ടനവധി ഉൽപന്നങ്ങളാണ് വെറും 10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളിൽ ലഭ്യമാക്ക​ുന്നത്.

സാദിയ ചിക്കൻ ഗ്രില്ലർ 1100 ഗ്രാമിന് 10 റിയാൽ, റൊസാന ബസ്​മതി റൈസ്​ അഞ്ചു കിലോ പാക്കിന് വെറും 20 റിയാൽ, പാനസോണിക്ക് ടെലിഫോൺ 30 റിയാൽ, നെസ്​കഫെ 3 ഇൻ 1 ക്ലാസിക് ബോക്സ്​ 10 റിയാൽ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഉൽപന്നങ്ങളിൽ ചിലതാണ്.

രുചിയുടെ വിവിധ വകഭേദങ്ങളുമായി സഫാരി ബേക്കറി ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്, ചൈനീസ്​ തുടങ്ങിയ വിഭവങ്ങളും മറ്റു വ്യത്യസ്​ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംബോ ഓഫറുകളും തയാറാണ്​. വിവിധതരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്​, ചിക്കൻ നഗറ്റ്സ്​, വിവിധ ഇനം ​െഎസ്​ക്രീംസ്​ തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷോൽപന്നങ്ങൾ 10, 20, 30 റിയാലിന് േഫ്രാസൺ വിഭാഗത്തിൽ ലഭ്യമാക്കുന്നുണ്ട്​. േഗ്രാസറി വിഭാഗത്തിൽ സ്​നാക്ക്സുകളും മറ്റു ഭക്ഷോൽപന്നങ്ങളും വിവിധ ഇനം ഈത്തപ്പഴങ്ങളും ലഭ്യമാകും. ഹൗസ്​ ഹോൾഡ് വിഭാഗത്തിൽ ടൂൾ സെറ്റ്, ഫ്രയിങ് പാൻ, ചോപ്പർ തുടങ്ങിയ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപന്നങ്ങൾ, ആരോഗ്യ സൗന്ദര്യ പരിപാലന വസ്​തുക്കളും സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്​.

സ്റ്റേഷനറി വിഭാഗത്തിൽ സ്​കൂൾ കുട്ടികൾക്കാവശ്യമായതും ഓഫിസു കളിലേക്കാവശ്യമായതും അടക്കം ധാരാളം വസ്തുക്കളും ലഭ്യമാണ്. ഫേബർ കാസിൽ, വിവിധയിനം സ്റ്റേഷനറി സെറ്റുകൾ, മാപ്പഡ് സ്കൂൾ കിറ്റ് തുടങ്ങിയവ കൂടാതെ ടോയിസ്​ വിഭാഗത്തിലും സ്​പോർട്സ്​ വിഭാഗത്തിലും 10, 20, 30 റിയാലിന് ലഭിക്കുന്ന സാധനങ്ങളുടെ വലിയ ശേഖരംതന്നെ സഫാരി ഒരുക്കിയിട്ടുണ്ട്​. ഗാർമൻറ്സ്​ ആൻഡ്​ റെഡിമെയ്ഡ്, ഇല​േക്ട്രാണിക്സ്​, സ്​മാർട്ട് വാച്ച്, ലാപ്ടോപ് ബാഗ് തുടങ്ങിയവയും നിരത്തിയാണ്​ വമ്പിച്ച വിലക്കുറവോടുകൂടിയ പ്രമോഷൻ ജനങ്ങളിലേക്കെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypermarket
News Summary - 10, 20, 30 promotions started on Safari
Next Story