Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​നു​ഷ്യ​നെ​ന്ന...

മ​നു​ഷ്യ​നെ​ന്ന നി​ല​യി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്ക​ണം -പി.സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
P. Surendran
cancel
camera_alt

സ​ലാ​ല​യി​ൽ ന​ട​ന്ന ആ​ർ.​എ​സ്.​സി സാ​ഹി​ത്യോ​ത്സ​വി​ൽ സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ

മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

സ​ലാ​ല: അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ടു​ന്ന ഫ​ല​സ്തീ​നി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്നു​നി​ന്നേ മ​തി​യാ​കൂ​വെ​ന്ന് പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ പി. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. അ​വ​രു​ടെ ക​ണ്ണീ​രി​നൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​നെ​ന്ന നി​ല​യി​ൽ ന​മ്മു​ടെ അ​ന്ത​സ്സ് ന​ഷ്ട​പ്പെ​ട്ടു​പോ​കും. അ​തി​ന് കൂ​ടു​ത​ൽ പി​ന്തു​ണ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യോ​ത്സ​വി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫ​ല​സ്തീ​നി​ലെ കു​ട്ടി​ക​ൾ അ​ത്ഭു​ത​മാ​ണ്. ഒ​രു യു​ദ്ധ​ത്തി​ലും ആ​രും ജ​യി​ക്കു​ന്നി​ല്ല. താ​ൻ ഒ​രു ക​റ​ക​ള​ഞ്ഞ അ​ഹിം​സ വാ​ദി​യാ​ണ്. ഹിം​സ​യോ​ടെ​ന്നും ക​ല​ഹി​ച്ചു പോ​ന്നി​ട്ടു​ണ്ട്. ഇ​ത് ഒ​രു കെ​ട്ട കാ​ല​മാ​ണെ​ന്നും എ​ന്നാ​ൽ വെ​ളി​ച്ച​ത്തി​ന്റെ ഒ​രു കാ​ലം ക​ട​ന്നു​വ​രു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ഹി​ത്യം മ​നു​ഷ്യ​നെ കൂ​ടു​ത​ൽ ന​ന്മ​ക​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും അ​തി​നാ​ൽ എ​സ്.​എ​സ്.​എ​ഫ് ത​നി​ക്ക് ന​ൽ​കി​യ അ​വാ​ർ​ഡി​നെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വെ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്കാ​ര​ങ്ങ​ളെ കു​റി​ച്ച് പ​ഠി​ക്ക​ണം. അ​ത് മ​നു​ഷ്യ​നെ വി​ശാ​ല​ഹൃ​ദ​യ​നാ​ക്കു​മെ​ന്നും ദോ​ഫാ​റി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ര​ച​ന പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​യാ​ത്ര ഉ​പ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ആ​ർ.​എ​സ്.​സി​യു​ടെ ഉ​പ​ഹാ​രം അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി. ഷ​ഹ​നോ​ത്തി​ലെ ഫാം ​ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineGazaIsrael Palestine ConflictSupportOmanP .Surendran
News Summary - We should stand with the Palestinians as human beings -P. Surendran
Next Story