Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൈ​റ്റാ​നി​യം...

ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 മു​ത​ൽ നി​രോ​ധി​ക്കും

text_fields
bookmark_border
ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ 22 മു​ത​ൽ നി​രോ​ധി​ക്കും
cancel

മ​സ്ക​ത്ത്​: ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് (ഇ 171) ​അ​ട​ങ്ങി​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​വും ഇ​റ​ക്കു​മ​തി​യും വി​പ​ണ​ന​വും രാ​ജ്യ​ത്ത്​ നി​രോ​ധി​ക്കു​ന്നു. ജൂ​ലൈ 22 മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​യ​മം ലം​ഘി​ച്ചാ​ൽ 1,000 റി​യാ​ൽ പി​ഴ ചു​മ​ത്തും. ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​ക്കി ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ജ​നു​വ​രി​യി​ൽ, കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി ഭ​ക്ഷ്യ സു​ര​ക്ഷ ച​ട്ട​ങ്ങ​ളി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് മ​ന്ത്രി​ത​ല തീ​രു​മാ​നം (ന​മ്പ​ർ 11/2023) പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഈ ​ഉ​ത്ത​ര​വി​റ​ങ്ങി​ ആ​റു മാ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ പോ​കു​ന്ന​ത്. ഇ 171 ​എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ടൈ​റ്റാ​നി​യം ഡ​യോ​ക്സൈ​ഡ് (TIO2) ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ നി​റ​വും ഭം​ഗി​യും ന​ൽ​കാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം പെ​യി​ന്റു​ക​ൾ, കോ​ട്ടി​ങ്ങു​ക​ൾ, ഫാ​ർ​മ​സി​ക്യൂ​ട്ടി​ക്ക​ൽ, കോ​സ്മ​റ്റി​ക്, ടൂ​ത്ത് പേ​സ്റ്റ് എ​ന്നി​വ​യി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ 171 ​തീ​രെ ചെ​റു​താ​യ​തി​നാ​ൽ സൂ​ക്ഷ്മ​ഘ​ട​ക വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​രം സൂ​ക്ഷ്മ ഘ​ക​ട​ങ്ങ​ൾ ഉ​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ശ​രീ​ര​ത്തി​ന്‍റെ പ്ര​കൃ​തി​ദ​ത്ത​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ മ​റി​ക​ട​ന്ന് ക​ര​ൾ, ശ്വാ​സ​കോ​ശം, ദ​ഹ​നേ​​ന്ദ്രി​യ സം​വി​ധാ​നം എ​ന്നി​വ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ കാ​ൻ​ഡി, കോ​ഫി ക്രീ​മ​ർ, ചി​ല ബേ​ക്ക​റി ഇ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലും കേ​ക്ക്​ അ​ല​ങ്ക​രി​ക്കാ​നു​മാ​ണ് ഇ171 ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ​ക്ക് വെ​ളു​പ്പു​നി​റം ന​ൽ​കാ​നും കാ​ണാ​ൻ ഭം​ഗി​യു​ള്ള​താ​വാ​നും ഇ​തു ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ചി​ല ഇ​നം പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ചോ​ക്ല​റ്റു​ക​ൾ, ച്യൂ​യി​ങ്കം എ​ന്നി​വ​യി​ലും ഇ​വ​യു​ടെ ഘ​ട​ക​ങ്ങ​ളു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചെ​റി​യ അ​ള​വി​ൽ ഇ​തു ശ​രീ​ര​ത്തി​ൽ എ​ത്തു​ന്ന​തി​ന് വ​ലി​യ കു​ഴ​പ്പ​മു​ണ്ടാ​ക്കി​ല്ലെ​ങ്കി​ലും വ​ലി​യ അ​ള​വി​ൽ എ​ത്തു​ന്ന​ത് കാ​ൻ​സ​ർ, ഡി.​എ​ൻ.​എ മാ​റ്റം എ​ന്നി​വ​ക്കും കാ​ര​ണ​മാ​ക്കും. സ​ൺ​ക്രീ​മു​ക​ളി​ലും പേ​സ്റ്റു​ക​ളി​ലും ഇ 171 ​ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും വാ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​മ​ല്ലെ​ന്ന് വി​ദ​ഗ്ദ​ർ പ​റ​യു​ന്നു. ക​ണ്ണി​ൽ ഇ​വ​യു​ടെ ഘ​ട​കം എ​ത്തു​ന്ന​ത് ക​ണ്ണ് ചൊ​റി​ക്ക് കാ​ര​ണ​മാ​ക്കും. ഇ​ൻ​ഹാ​ല​ർ ചെ​യ്യു​മ്പോ​ൾ ഇ171 ​അം​ശ​ങ്ങ​ളു​ടെ ഘ​ട​ക​ങ്ങ​ൾ ഉ​ള്ളി​ൽ ക​ട​ക്കു​ന്ന​ത് ശ്വാ​സ​കോ​ശ കാ​ൻ​സ​റി​ന് കാ​ര​ണ​മാ​ക്കു​മെ​ന്നും വി​ദ​ഗ്ദ​ർ പ​റ​യു​ന്നു. തൊ​ലി പു​റ​ത്ത് ഇ 171 ​അം​ശ​ങ്ങ​ൾ എ​ത്തു​ന്ന​ത് ചൊ​റി അ​ട​ക്ക​മു​ള്ള​വ​ക്ക് കാ​ര​ണ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bannedFood productstitanium dioxide
Next Story