Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്ത്​...

രാ​ജ്യ​ത്ത്​ പൊ​തു​വ​രു​മാ​നം ഉ​യ​രു​ന്നു

text_fields
bookmark_border
രാ​ജ്യ​ത്ത്​ പൊ​തു​വ​രു​മാ​നം ഉ​യ​രു​ന്നു
cancel

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച്​ ഒ​മാ​നി​ലെ പൊ​തു വ​രു​മാ​നം ഈ ​വ​ർ​ഷം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ 0.5ശ​ത​മാ​നം വ​ർ​ധി​ച്ചു.

ധ​ന​മ​ന്ത്രാ​ല​യ​ത്തി​െൻറ പ്ര​തി​മാ​സ ബു​ള്ള​റ്റി​നി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ്​ വ​രു​മാ​ന​നേ​ട്ട​ത്തി​ന്​ കാ​ര​ണ​മാ​യ​ത്.

2020ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ എ​ണ്ണ വ​രു​മാ​ന​ത്തി​ൽ 3.4 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ഏ​കീ​ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ പൊ​തു​ചെ​ല​വ് കു​റ​യു​ന്നു​ണ്ട്.

2021 ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ, മൊ​ത്തം ചെ​ല​വ് 6,420.1 ദ​ശ​ല​ക്ഷ​മാ​ണ്. 2020ലെ ​അ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 4.7ശ​ത​മാ​നം കു​റ​വാ​ണി​തെ​ന്ന്​ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു.

ക​ഴി​ഞ്ഞ മാ​സം ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​നാ​യി സാ​മ്പ​ത്തി​ക മ​ന്ത്രാ​ല​യം 'സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക സം​രം​ഭം' ആ​രം​ഭി​ച്ചി​രു​ന്നു. ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യാ​ണ്​ ഈ ​പ​രി​പാ​ടി ആ​വി​ഷ്​​ക​രി​ച്ച​ത്.

ഇ​ത്​ സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഭാ​വി​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income
News Summary - The general income of the country is rising
Next Story