Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​നി​മ​യ നി​ര​ക്ക്...

വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്നു, റി​യാ​ലി​ന് 214.50

text_fields
bookmark_border
exchange rate
cancel

മ​സ്ക​ത്ത്: റി​യാ​ലി​​ന്‍റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് ഒ​രു റി​യാ​ലി​ന് 214.50 രൂ​പ​യി​ലെ​ത്തി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്ക് ത​ന്നെ​യാ​ണ് വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ക. വ്യാ​ഴാ​ഴ്ച ഒ​രു റി​യാ​ലി​ന് 214 രൂ​പ എ​ന്ന നി​ര​ക്കാ​ണ്​ ന​ൽ​കി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​നി​മ​യ നി​ര​ക്കി​ന്റെ പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​എ​ക്സ്ചേ​ഞ്ച് 214.90 എ​ന്ന നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യി​രു​ന്ന​ത്. നി​ര​ക്ക് ഉ​യ​ർ​ന്ന​തോ​ടെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണം അ​യ​ക്കാ​ൻ കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത് തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി.

വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണ്. കു​റ​ച്ചു ദി​വ​സ​മാ​യി വി​നി​മ​യ നി​ര​ക്ക് താ​ഴ്ന്നു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ജൂ​ൺ 16ന് ​വി​നി​മ​യ നി​ര​ക്ക് 212.20 വ​രെ താ​ഴ്ന്നി​രു​ന്നു. ഈ ​മാ​സാ​ദ്യ​ത്തോ​ടെ​യാ​ണ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ഈ ​വ​ർ​ഷം മേ​യ് 22ന് ​വി​നി​മ​യ നി​ര​ക്ക് 215 തൊ​ട്ടി​രു​ന്നു. പി​ന്നീ​ട് താ​ഴേ​ക്ക് വ​ന്ന് 212ലെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 20നാ​ണ് വി​നി​മ​യ നി​ര​ക്ക് സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലെ​ത്തി​യ​ത്.

റി​യാ​ലി​ന് 215.50ന​ടു​ത്താ​ണ് അ​ന്ന് നി​ര​ക്ക് എ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി​യാ​യ​താ​ണ് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ത​ക​രാ​നും വി​നി​മ​യ നി​ര​ക്ക് ഉ​യ​രാ​നും പ്ര​ധാ​ന കാ​ര​ണം. ഫെ​ഡ​റ​ൽ റി​സ​ർ​വ്​ ന​ട​ത്തി​യ സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കാ​നി​ട​യാ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്​​ച 82.60 രൂ​പ​യാ​യി​രു​ന്നു ഒ​രു ഡോ​ള​റി​ന്റെ വി​ല. വെ​ള്ളി​യാ​ഴ്ച രൂ​പ​യു​ടെ മൂ​ല്യം എ​ട്ടു​ പൈ​സ കു​റ​ഞ്ഞ് ഡോ​ള​റി​ന്റെ വി​ല 82.68 രൂ​പ​യി​ലെ​ത്തി. അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല ഉ​യ​രു​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി കാ​ര​ണ​ങ്ങ​ളും ഡോ​ള​ർ ശ​ക്ത​മാ​വാ​ൻ കാ​ര​ണ​മാ​യി. അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​യി അ​മേ​രി​ക്ക​ൻ ക​റ​ൻ​സി​ക​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന ഡോ​ള​ർ ഇ​ൻ​ഡ​ക്സ് 0.04 ശ​ത​മാ​നം ഉ​യ​ർ​ന്ന് 103.12 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു.

ലോ​ക​ത്തി​ലെ ആ​റു​ രാ​ജ്യ​ങ്ങ​ളു​ടെ മൂ​ല്യ​ത്തെ അ​പേ​ക്ഷി​ച്ചാ​ണ് ഡോ​ള​ർ ഇ​ൻ​ഡ​ക്സ് ക​ണ​ക്കാ​ക്കു​ന്ന​ത്. എ​ണ്ണ​വി​ല വ​ർ​ധി​ക്കു​ന്ന​തും വി​നി​മ​യ നി​ര​ക്ക് ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല 76.74 ഡോ​ള​റി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഓ​ഹ​രി വി​പ​ണി​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നു​ത​ന്നെ​യാ​ണ് നി​ൽ​ക്കു​ന്ന​ത്.

ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന ഫോ​റി​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സ് ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ സ​ജീ​വ​മാ​യു​ണ്ട്. അ​താ​ണ് ഓ​ഹ​രി​ക​ൾ ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. വ്യാ​ഴാ​ഴ്ച മാ​ത്രം 2,641.05 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് ഇ​വ​ർ വാ​ങ്ങി കൂ​ട്ടി​യ​ത്.

ഇ​ന്ത്യ​യി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ സാ​ന്നി​ധ്യം ഓ​ഹ​രി വി​പ​ണി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ങ്കി​ലും എ​ണ്ണ​വി​ല ഇ​നി​യും ഉ​യ​രു​ക​യാ​ണെ​ങ്കി​ൽ വി​നി​മ​യ നി​ര​ക്കും ഉ​യ​രാ​ൻ കാ​ര​ണ​മാ​കും. എ​ന്നാ​ൽ, സൗ​ദി അ​റേ​ബ്യ​യും മ​റ്റ് ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ച​ത് അ​സം​സ്കൃ​ത എ​ണ്ണ​വി​ല വ​ർ​ധി​ക്കാ​നി​ട​യാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exchange raterate
News Summary - The exchange rate rise to 214.50 to the rial
Next Story