Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാചക സ്മരണയിൽ...

പ്രവാചക സ്മരണയിൽ നബിദിനം ഇന്ന്; ആഘോഷം ഇത്തവണയും ഒാൺലൈനിൽ

text_fields
bookmark_border
പ്രവാചക സ്മരണയിൽ നബിദിനം ഇന്ന്; ആഘോഷം ഇത്തവണയും ഒാൺലൈനിൽ
cancel

മ​സ്ക​ത്ത്: പ്ര​വാ​ച​ക സ്മ​ര​ണ​യി​ൽ ഒ​മാ​നി​ലും ചൊ​വ്വാ​ഴ്​​ച ന​ബി​ദി​നം ആ​ഘോ​ഷി​ക്കു​ന്നു. മൗ​ലി​ദ് പാ​രാ​യ​ണം അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ ച​ട​ങ്ങു​ക​ൾ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും കോ​വി​ഡ് സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ വി​പു​ല ആ​ഘോ​ഷം ഇ​ത്ത​വ​ണ​യു​മി​ല്ല. ഒ​മാ​നി​ലെ വി​വി​ധ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ ഒാ​ൺ​ലൈ​നി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ചി​ല വീ​ടു​ക​ളി​ലും കൂ​ട്ടാ​യ്​​മ​ക​ളി​ലും അ​റ​ബി മാ​സ​മാ​യ റ​ബീ​ഉ​ൽ അ​വ്വ​ൽ ഒ​ന്നു മു​ത​ൽ മൗ​ലി​ദ് പാ​രാ​യ​ണ​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല സം​ഘ​ട​ന​ക​ൾ​ക്കും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ്ര​യാ​സ​മ​നു​ഭ​വ​പ്പെ​ടു​മെ​ന്ന കാ​ര​ണ​ത്താ​ൻ പൊ​തു പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണ്.

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മൊ​ഴി​കെ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വി​പു​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ള്ള മ​സ്ക​ത്ത് സു​ന്നി സെൻറ​ർ ഇ​ത്ത​വ​ണ​യും കോ​വി​ഡ് സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്മാ​റു​ക​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ റൂ​വി അ​ൽ ഫ​ലാ​ജ് ഹോ​ട്ട​ലി​ൽ ആ​യി​ര​ങ്ങ​ൾ പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് സം​ഘ​ടി​പ്പി​ക്കാ​റ്. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ​രും പ​െ​ങ്ക​ടു​ക്കു​ന്ന​താ​യി​രു​ന്നു ആ​ഘോ​ഷം. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ്​ കൂ​ടി​യ കാ​ല​മാ​യ​തി​നാ​ൽ ആ​ഘോ​ഷം ന​ട​ന്നി​ല്ല. ഇൗ ​വ​ർ​ഷം വി​പു​ല​മാ​യി ന​ബി​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും കോ​വി​ഡ് സു​ര​ക്ഷ മാ​ന​ദ​ന്ധ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പി​ന്മാ​റു​ക​യാ​ണെ​ന്ന് മ​സ്ക​ത്ത് സു​ന്നി സെൻറ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ന​ബി​ദി​ന ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ മ​സ്ക​ത്ത് സു​ന്നി സെൻറ​റി​ൽ മൗ​ലി​ദ് പാ​രാ​യ​ണം ന​ട​ക്കും. റ​ബീ​ഉ​ൽ അ​വ്വ​ൽ ഒ​ന്നു​മു​ത​ൽ ദി​വ​സ​വും രാ​ത്രി പ​ത്ത് മു​ത​ൽ മൗ​ലി​ദ് പാ​രാ​യ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്. മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ഒാ​ൺ​ലൈ​നാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ ആ​റു വ​രെ​യാ​ണ് ഒാ​ൺ​ലൈ​ൻ പ​രി​പാ​ടി​ക​ൾ. സാ​ധാ​ര​ണ ന​ബി​ദി​നാേ​ഘാ​ഷം സം​ഘ​ടി​പ്പി​ക്കാ​റു​ള്ള മ​റ്റു സം​ഘ​ട​ന​ക​ളും ആ​ഘോ​ഷം ഒാ​ൺ​ലൈ​നി​ൽ ഒ​തു​ക്കു​ക​യാ​ണ്.

അ​തി​നി​ടെ ന​ബി​ദി​ന ഭാ​ഗ​മാ​യി ല​ഭി​ച്ച പൊ​തു അ​വ​ധി ആ​ഘോ​ഷ​മാ​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. കോ​വി​ഡ് വ്യാ​പ​നം ര​ണ്ട​ക്ക​മാ​യി ചു​രു​ങ്ങി​യ​തും അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് താ​ഴ്ന്ന​തും വ​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​പ്പി​ക്കും. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് നി​ല​വി​ൽ വ​രു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും പൊ​തു​ജ​ന​ങ്ങ​ൾ കാ​ര്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. ക​ടു​ത്ത ചൂ​ടും മ​റ്റു പ്ര​ശ്ന​ങ്ങ​ളു​മാ​യി​രു​ന്നു കാ​ര​ണം. എ​ന്നാ​ൽ, ഒ​മാ​നി​ൽ താ​പ​നി​ല ന​ന്നാ​യി താ​ഴ്ന്ന​ത് പ്ര​വാ​സി​ക​ള​ട​ക്കം പു​റ​ത്തി​റ​ങ്ങാ​ൻ കാ​ര​ണ​മാ​യി. അ​തി​നാ​ൽ അ​വ​ധി ദി​വ​സ​മാ​യ ​ചൊ​വ്വാ​ഴ്​​ച പാ​ർ​ക്കു​ക​ളി​ലും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ളു​ക​ളി​ലും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്്. ഇ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഹോ​ട്ട​ലു​ക​ൾ​ക്കും മ​റ്റും അ​നു​ഗ്ര​ഹ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prophet muhammedmeelad shareef
News Summary - remembrance of the Prophet; The celebration is online this time as well
Next Story