Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാട്ടിലെ സെവൻസ് ഓർമകൾ...

നാട്ടിലെ സെവൻസ് ഓർമകൾ സമ്മാനിച്ച്​ റാഷിദിന്‍റെ അനൗൺസ്​മെന്‍റ്​

text_fields
bookmark_border
നാട്ടിലെ സെവൻസ് ഓർമകൾ സമ്മാനിച്ച്​ റാഷിദിന്‍റെ അനൗൺസ്​മെന്‍റ്​
cancel
camera_alt

റാ​ഷി​ദ്​ കോ​ട്ട​ക്ക​ൽ

മ​സ്ക​ത്ത്​: ഗ​ൾ​ഫ്​ മാ​ധ്യ​മം സോ​ക്ക​ർ കാ​ർ​ണി​വ​ലി​ൽ ആ​വേ​ശം പ​ക​ർ​ന്ന്​ മ​ല​പ്പു​റം സ്വ​ദേ​ശി റാ​ഷി​ദ്​ കോ​ട്ട​ക്ക​ലി​ന്‍റെ അ​നൗ​ൺ​സ്​​മെ​ന്‍റ്. മ​ല​പ്പു​റ​ത്തെ സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ മൈ​താ​ന​ങ്ങ​ളി​ൽ കേ​ൾ​ക്കു​ന്ന അ​നൗ​ൺ​സ്​​മെ​ന്‍റ്​ മ​സ്ക​ത്തി​ൽ മു​ഴ​ങ്ങി​യ​പ്പോ​ൾ പ​ല ക​ളി​ക്കാ​രെ​യു​മ​ത്​​ നാ​ടി​ന്‍റെ ഓ​ർ​മ​ക​ളി​ലേ​ക്കു​​കൂ​ടി കൂ​ട്ടി​കൊ​ണ്ടു​പോ​കു​ന്ന​താ​യി. ടൂ​ർ​ണ​മെ​ന്‍റ്​ അ​നൗ​ൺ​സ്​​മെ​ന്‍റി​നാ​യി ബു​ധ​നാ​ഴ്ച​യാ​ണ് റാ​ഷി​ദ്​ മ​സ്ക​ത്തി​ലെ​ത്തി​യ​ത്. മ​ല​പ്പു​റ​ത്തെ സെ​വ​ൻ​സ്​ മൈ​താ​ന​ങ്ങ​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. കു​ട്ടി​ക്കാ​ലം​തൊ​ട്ടേ ത​നി​ക്ക്​ ഇ​ത്ത​രം അ​നൗ​ൺ​സ്​​മെ​ന്‍റി​ന്​ താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും പ​ത്താം ക്ലാ​സ്​ മു​ത​ലാ​ണ്​ ഈ ​രം​ഗ​ത്ത്​ എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

16 വ​ർ​ഷ​മാ​യി പ​ര​സ്യ-​അ​നൗ​ൺ​സ്​​മെ​ന്‍റ്​ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റാ​ഷി​ദി​ന്​ വി​ദേ​ശ​ത്തേ​ക്കു​ള്ള ആ​ദ്യ യാ​ത്ര കൂ​ടി​യാ​യി​രു​ന്നു ഇ​ത്. മ​സ്ക​ത്തി​ലേ​ക്കു​ള്ള വ​ര​വ്​ ത​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​ണ്. ഇ​വി​ടു​ത്തെ മ​ല​യാ​ളി​ക​ളു​ടെ ഫു​ട്​​ബാ​ൾ ആ​വേ​ശം കാ​ണു​​​മ്പോ​ൾ സ​ന്തോ​ഷം തോ​ന്നു​ന്നു​ണ്ട്.

ഫു​ട്​​ബാ​ൾ അ​നൗ​ൺ​സ്​​മെ​ന്‍റു​മാ​യി​പോ​യ സ​മ​യ​ത്തെ​ല്ലാം ന​ല്ലോ​ർ​മ​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. പ​ല​പ്പോ​ഴും വാ​ഹ​നം നി​ർ​ത്തി​ച്ച്​ അ​നൗ​ൺ​സ്​​മെ​ന്‍റ്​ ചെ​യ്യി​പ്പി​ച്ച സ​ന്ദ​ർ​ഭം​വ​രെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ലൈ​മാ​ൻ-​ഇ​യാ​ത്തു​മ്മ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന്​ മ​ക്ക​ളി​ൽ മൂ​ത്ത​വ​നാ​ണ്​ റാ​ഷി​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatsoccer carnival
News Summary - Rashid's announcement by presenting sevens memories in Nadu
Next Story