Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​​​ഴ: ജാ​ഗ്ര​ത...

മ​​​ഴ: ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​ മൊ​ബൈ​ലി​ലൂ​ടെ ന​ൽ​കി അ​ധി​കൃ​ത​ർ

text_fields
bookmark_border
cautionary alert
cancel

മ​സ്ക​ത്ത്​: ക​ന​ത്ത മ​​​ഴ​യെ കു​റി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും മൊ​ബൈ​ലി​ലൂ​ടെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി അ​ധി​കൃ​ത​ർ. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ പ്ര​ത്യേ​ക ശ​ബ്​​ദ​ത്തോ​ടെ ജാ​ഗ്ര​ത സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഇം​ഗ്ലീ​ഷ്, അ​റ​ബി, ഹി​ന്ദി, ഉ​ർ​ദു തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു സ​ന്ദേ​ശം. ഞാ​യ​റാ​ഴ്ച​വ​രെ മ​ഴ​യു​ണ്ടാ​കു​മെ​ന്നും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ​പ്ര​ത്യേ​ക ശ​ബ്​​ദ​ത്തോ​ടെ​യു​ള്ള സ​ന്ദേ​ശം പ​ല​രെ​യും പ​രി​ഭ്രാ​ന്ത​രാ​ക്കി. എ​ന്നാ​ൽ, കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പാ​ണെ​ന്ന കാ​ര്യം അ​റി​ഞ്ഞ​തോ​ടെ ആ​ശ​ങ്ക വ​ഴി​മാ​റി പോ​കു​ക​യും ചെ​യ്തു.

പ്ര​കൃ​തി​ദു​ര​​ന്ത​ങ്ങ​ളെ കു​റി​ച്ച്​ മൊ​ബൈ​ലി​ലൂ​ടെ നേ​ര​ത്തെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം തു​ട​ക്ക​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ജാ​ഗ്ര​ത സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ) ​സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​മാ​യും ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വി​സ് പ്രൊ​വൈ​ഡ​ർ​മാ​രു​മാ​യും സ​ഹ​ക​രി​ച്ചാ​ണ്​​ ഇൗ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

പൊ​തു​ജ​ന സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഈ ​സം​രം​ഭം. സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​ർ​ദു എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വ​ഴി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്.

കാ​ലാ​വ​സ്ഥ​യെ ക​ു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ്​ ഏ​ത്​ പ്ര​ദേ​ശ​ത്താ​ണോ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ അ​വി​ട​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​ൻ പു​തി​യ ബ്രോ​ഡ്​​കാ​സ്റ്റ്​ സേ​വ​നം സ​ഹാ​യി​ക്കും. ഇ​ത്​ എ​ല്ലാ മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ളും ആ​ക്ടി​വേ​റ്റ്​ ചെ​യ്യ​​ണ​മെ​ന്ന്​ ‘ട്രാ’ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ആ​ക്ടി​വേ​റ്റ്​ ചെ​യ്യേ​ണ്ട രീ​തി​യെ കു​റി​ച്ചു​ള്ള വി​ഡി​യോ​യും ഇ​റ​ക്കി​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ട​ക്കി​ടെ വി​ധേ​യ​മാ​കു​ന്ന സ്ഥ​ല​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്. ഇ​ത്ത​രം ജാ​ഗ്ര​താ അ​റി​യി​പ്പ് സം​വി​ധാ​നം നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile PhoneOman NewsMessageRain Alert
News Summary - Rain- The authorities have issued a warning through mobile phones
Next Story