Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയ​മ​നി​ലെ സ​മാ​ധാ​ന...

യ​മ​നി​ലെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ; ഒ​മാ​നെ അ​ഭി​ന​ന്ദി​ച്ച്​ യു.​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി

text_fields
bookmark_border
YEMAN - U.S
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി യ​മ​നി​ലെ യു.​എ​സ് പ്ര​ത്യേ​ക

ദൂ​ത​ൻ തി​മോ​ത്തി ലെ​ൻ​ഡ​ർ​കി​ങ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്​​ക​ത്ത്​: യ​മ​നി​ലെ സം​ഘ​ർ​ഷം കു​റ​ക്കു​ന്ന​തി​ൽ ഒ​മാ​ൻ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്കി​നെ പ്ര​കീ​ർ​ത്തി​ച്ച്​ യ​മ​നി​ലെ യു.​എ​സ് പ്ര​ത്യേ​ക ദൂ​ത​ൻ തി​മോ​ത്തി ലെ​ൻ​ഡ​ർ​കി​ങ്. പ്രാ​ദേ​ശി​ക സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളി​ലും ചെ​ങ്ക​ട​ലി​ലെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ലും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം വ​ള​ർ​ത്തു​ന്ന​തി​ലും ഒ​മാ​ൻ വ​ഹി​ക്കു​ന്ന പ​ങ്ക നി​സ്തു​ല​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മാ​ൻ ന്യൂ​സ് ഏ​ജ​ൻ​സി​യു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മാ​ധാ​ന പ്ര​ക്രി​യ​യു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ലും യ​മ​നി​ലെ മാ​നു​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഉ​ട​മ്പ​ടി​യി​ൽ​നി​ന്ന് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​ലും ഒ​മാ​ന്‍റെ പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

മേ​ഖ​ല​യി​ലെ സു​സ്ഥി​ര​ത​യെ​യും സ​മാ​ധാ​ന​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ൽ, പ്ര​ത്യേ​കി​ച്ച് യ​മ​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ​തി​നാ​ൽ ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ (കെ.​എ​സ്.​എ) എ​ന്നി​വ​യു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ചെ​ങ്ക​ട​ലി​ൽ നാ​വി​ക റൂ​ട്ടി​ലു​ള്ള തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ യ​മ​നി​ലേ​ക്കു​ള്ള മാ​നു​ഷി​ക, അ​വ​ശ്യ സ​ഹാ​യ​ങ്ങ​ളു​ടെ വ​ര​വി​നെ ത​ട​സ്സ​പ്പെ​ടു​ത്തു​ണ്ട്. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നു​നേ​രെ​യു​ള്ള ഭീ​ഷ​ണി ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​രു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ക​യും ആ​ഗോ​ള പ​ണ​പ്പെ​രു​പ്പ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളി​ലെ പ​ങ്കാ​ളി​ക​ളു​മാ​യി താ​ൻ ന​ട​ത്തു​ന്ന കൂ​ടി​യാ​ലോ​ച​ന​ക​ൾ അ​ക്ര​മം കു​റ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. യ​മ​ൻ ജ​ന​ത​ക്ക്​ ശാ​ശ്വ​ത സ​മാ​ധാ​നം കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി യ​മ​നി​ലെ യു.​എ​സ് പ്ര​ത്യേ​ക ദൂ​ത​ൻ തി​മോ​ത്തി ലെ​ൻ​ഡ​ർ​കി​ങ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. യ​മ​ൻ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും മേ​ഖ​ല​യി​ലെ നി​ല​വി​ലെ രൂ​ക്ഷ​ത​യെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷ​വും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റി.​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​ന്‍റെ​യും ഗ​സ്സ മു​ന​മ്പി​ൽ വെ​ടി​നി​ർ​ത്ത​ലി​ന്‍റെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ദു​രി​താ​ശ്വാ​സ-​മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന്യ​ത്തെ​ക്കു​റി​ചും ഇ​രു​വ​രും പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി.​സി.​സി ഡി​പ്പാ​ർ​ട്മെൻറ് മേ​ധാ​വി ശൈ​ഖ്​ അ​ഹ്മ​ദ് ഹ​ഷെ​ൽ അ​ൽ മ​സ്‌​കാ​രി, ഇ​രു​വ​ശ​ത്തു​മു​ള്ള നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsyeman
News Summary - Peace efforts in Yemen; U.S. Commends Oman Representative
Next Story