Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅണ്ടർ 19 ലോകകപ്പ്​...

അണ്ടർ 19 ലോകകപ്പ്​ യോഗ്യത ഡിവിഷൻ രണ്ട്​: ഒമാൻ ജേതാക്കൾ

text_fields
bookmark_border
അണ്ടർ 19 ലോകകപ്പ്​ യോഗ്യത ഡിവിഷൻ രണ്ട്​: ഒമാൻ ജേതാക്കൾ
cancel

മ​സ്ക​ത്ത്​: അ​ണ്ട​ർ 19 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ഡി​വി​ഷ​ൻ ര​ണ്ട്​ ടൂ​ർ​ണ​​മെ​ന്‍റി​ൽ ഒ​മാ​ൻ ജേ​താ​ക്ക​ളാ​യി. താ​യ്​​ല​ൻ​ഡി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഹോ​ങ്കോ​ങ്ങി​നെ 100 റ​ൺ​സി​ന്​ തോ​ൽ​പി​ച്ചാ​ണ്​ ഒ​മാ​ൻ കൗ​മാ​ര​പ്പ​ട വി​ജ​യ കി​രീ​ടം ചൂ​ടി​യ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്ത ഒ​മാ​ൻ നി​ശ്​​ചി​ത 50 ഓ​വ​റി​ൽ അ​ഞ്ച്​ വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 249 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹോ​ങ്കോ​ങ്ങി​നെ ഒ​മാ​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ൾ 149 റ​ൺ​സി​ന്​ ചു​രു​ട്ടി​ക്കെ​ട്ടു​ക​യാ​യി​രു​ന്നു. ​ നി​തീ​ഷ് നാ​ദേ​ന്ദ​ല (51), ജി​ത്ത്​ ഷ (50) ​എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ച്വ​റി​യാ​ണ് സു​ൽ​ത്താ​നേ​റ്റി​ന്​ പൊ​രു​താ​വു​ന്ന സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. പ​ത്ത്​ ഓ​വ​റി​ൽ 26 റ​ൺ​സ്​ വ​ഴ​ങ്ങി ​മൂ​ന്ന്​ വി​ക്ക​റ്റെ​ടു​ത്ത സൗ​മ്യ സ​മ്പ​ത്തും 23 റ​ൺ​സി​ന്​ ഒ​രു വി​ക്ക​റ്റെ​ടു​ത്ത ആ​ര്യ സ​മ്പ​ത്തും ഒ​മാ​ൻ വി​ജ​യ​ത്തി​ൽ സു​പ്ര​ധാ​ന പ​ങ്ക​വ​ഹി​ച്ചു. മാ​ത്യു ക്ലേ​ട്ട​ൺ (50) മാ​ത്ര​മാ​ണ്​ ഹോ​ങ്കോ​ങ്​ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. ഹാ​രി ഹോ​ഡ്​​സ​ൺ 45 റ​ൺ​സി​ന്​ ര​ണ്ട്​ വി​ക്ക​റ്റും എ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റി​ലെ ഫൈ​ന​ൽ പ്ര​വേ​ശ​നം ഒ​മാ​നെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത ഒ​ന്നാം ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​രാക്കി​യി​ട്ടു​ണ്ട്. ഒ​ന്നാം ഡി​വി​ഷ​നി​​ലെ ജേ​താ​ക്ക​ളാ​യി​രി​ക്കും ലോ​ക​ക്കപ്പി​ന്​​ യോ​ഗ്യ​ത നേ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCU19 Cricket World cupOman
News Summary - Oman Triumphs in ICC U19 Men's Cricket World Cup Asia Division 2 Qualifier Final
Next Story