Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം: നാളെമുതൽ...

ന്യൂനമർദം: നാളെമുതൽ കനത്ത മഴക്കും കാറ്റിനും സാധ്യത

text_fields
bookmark_border
ന്യൂനമർദം: നാളെമുതൽ കനത്ത മഴക്കും കാറ്റിനും സാധ്യത
cancel

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചൊ​വ്വാ​ഴ്​​ച മു​ത​ൽ ക​ര​യെ ബാ​ധി​ച്ചേ​ക്കും. ഇ​തി​​െൻറ ഫ​ല​മാ​യി ക​ന​ത്ത മ​ഴ​ക്കും ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 
ശ​നി​യാ​ഴ്​​ച വ​രെ കാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​നം നീ​ണ്ടു​നി​ൽ​ക്കും.  മു​സ​ന്ദം ഗ​വ​ർ​ണ​േ​റ​റ്റി​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. ഇ​വി​ടെ ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്​.
 തു​ട​ർ​ന്ന്​ ബു​റൈ​മി, ദാ​ഹി​റ, തെ​ക്ക്​ വ​ട​ക്ക​ൻ ബാ​ത്തി​ന, മ​സ്​​ക​ത്ത്​, ദാ​ഖി​ലി​യ, തെ​ക്ക്​, വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ഴ​യെ​ത്തും. ശ​ക്​​ത​മാ​യ കാ​റ്റി​നൊ​പ്പം ആ​ലി​പ്പ​ഴ​വ​ർ​ഷ​വും മ​ഴ​ക്ക്​ അ​ക​മ്പ​ടി​യാ​യി ഉ​ണ്ടാ​കും.  അ​ൽ വു​സ്​​ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ന്ത​രീ​ക്ഷം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യി​രി​ക്കും. ഇ​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. വാ​ദി​ക​ൾ ക​വി​ഞ്ഞൊ​ഴു​കാ​നും ​െപ​െ​ട്ട​ന്നു​ള്ള  മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഒ​മാ​ൻ ക​ട​ലി​ലും മു​സ​ന്ദം തീ​ര​ത്തും തി​ര​മാ​ല​ക​ൾ ര​ണ്ട​ര മീ​റ്റ​ർ മു​ത​ൽ മൂ​ന്നു​ മീ​റ്റ​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്​. കാ​ലാ​വ​സ്​​ഥ അ​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ച്ച്​ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി​യും അ​റി​യി​ച്ചു. ഇ​ന്ന്​ മ​രു​ഭൂ​മി​യി​ലും തു​റ​സാ​യ സ്​​ഥ​ല​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ജ​നു​വ​രി അ​വ​സാ​ന​ത്തി​ലും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ലു​മാ​യി മ​സ്​​ക​ത്ത്​ അ​ട​ക്കം വ​ട​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman rain
News Summary - oman rain
Next Story