കോമെക്സ് വിവരസാേങ്കതികവിദ്യ പ്രദർശനത്തിന് തുടക്കം
text_fieldsമസ്കത്ത്: വിവര, സാേങ്കതിക മേഖലയിലെ നൂതന കണ്ടുപിടിത്തങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കോമെക്സ് പ്രദർശനത്തിന് ഒമാൻ കൺവെൻഷൻ ആൻറ് എക്സിബിഷൻ സെൻററിൽ തുടക്കമായി. ഒമാൻ ഇൻറർനാഷനൽ ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറും ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനം മന്ത്രിസഭാ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മുൻനിര െഎ.ടി പ്രദർശനമായ കോമെക്സിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള മുൻനിര കമ്പനികൾ പെങ്കടുക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ അനുയോജ്യവേദിയാണ് കോമെക്സ് എന്ന് ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി ജനറൽ പറഞ്ഞു. പൗരന്മാർക്കും വിദേശികൾക്കുമായുള്ള ഇ^ഗവൺമെൻറ് സേവനങ്ങളെ കുറിച്ച വിവരങ്ങളും സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളിൽ ലഭ്യമാണ്. 14 സർക്കാർ വകുപ്പുകളാണ് പ്രദർശനത്തിെൻറ ഭാഗമാകുന്നത്. നൂറു സ്പെഷലൈസ്ഡ് െഎ.ടി കമ്പനികളും പ്രദർശനത്തിൽ പെങ്കടുക്കുന്നുണ്ട്. കമ്പനികൾക്ക് വിവിധ മേഖലകളിൽ സഹകരണത്തിൽ ഏർപ്പെടുന്നതിനുള്ള അവസരവും കോമെക്സ് നൽകുന്നുണ്ട്. ഭാവി സാേങ്കതികത എന്ന വിഷയത്തിലുള്ള ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുടെ സ്റ്റാളും കോമെക്സിെൻറ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് സിറ്റി, സ്മാർട്ട്ഹോംസ് തുടങ്ങിയ ആശയങ്ങളിൽ ഉൗന്നിയുള്ള ഉൽപന്നങ്ങളുടെ പൈലറ്റ് വെർഷനുകളാണ് ഇൗ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.