You are here

ദേ​ശീ​യ​ദി​നം: നി​ര​ക്കി​ള​വു​മാ​യി ഒ​മാ​ൻ എ​യ​റും ഖ​ത്ത​ർ എ​യ​ർ​വേ​സും

  • ഒ​മാ​ൻ എ​യ​ർ 47 ശ​ത​മാ​നം വ​രെ ഇ​ള​വാ​ണ്​ ന​ൽ​കു​ക

12:11 PM
14/11/2017

മ​സ്​​ക​ത്ത്​: 47ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി നി​ര​ക്കി​ള​വു​മാ​യി ഒ​മാ​ൻ എ​യ​ർ. 47 ശ​ത​മാ​നം വ​രെ ഇ​ള​വാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. ന​വം​ബ​ർ 18 വ​രെ ബു​ക്ക്​ ചെ​യ്യു​ന്ന ഇ​ക്കോ​ണ​മി ക്ലാ​സ്, ബി​സി​ന​സ്​ ക്ലാ​സ്​ ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്​ ഇ​ള​വ്​ ല​ഭി​ക്കു​ക. ഇൗ ​ടി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ന​വം​ബ​ർ 21 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്​ 31 വ​രെ യാ​ത്ര ചെ​യ്യാം. ഇ​രു വ​ശ​ങ്ങ​ളി​ലേ​ക്കും ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​കും ഇൗ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. പു​റ​പ്പെ​ടു​ന്ന​ത്​ ഒ​മാ​നി​ൽ നി​ന്നാ​യി​രി​ക്കു​ക​യും വേ​ണം.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട്, മ​നി​ല, ദോ​ഹ, ജി​ദ്ദ, മ​ദീ​ന എ​ന്നീ റൂ​ട്ടു​ക​ളി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ, കോ​ഡ്​​ഷെ​യ​ർ, ഇ​ൻ​റ​ർ​ലൈ​ൻ, റെ​യി​ൽ സ​ർ​വി​സ്​ മേ​ഖ​ല​ക​ളി​ലും നി​ര​ക്കി​ള​വ്​ ല​ഭ്യ​മാ​കി​ല്ലെ​ന്ന്​ ഒ​മാ​ൻ എ​യ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ദേ​ശീ​യ​ദി​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ലോ​ക​ത്തി​​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള 47 സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ നി​ര​ക്കി​ള​വ്​ ന​ൽ​കു​മെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​റി​യി​ച്ചു. ഒ​മാ​നി​ൽ​നി​ന്നു​ള്ള ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​  അ​വി​ശ്വ​സ​നീ​യ​മാ​യ നി​ര​ക്കി​ള​വി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന ക​മ്പ​നി​യി​ലെ യാ​ത്ര​ക്ക്​ അ​വ​സ​രം ഒ​രു​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ അ​റി​യി​ച്ചു. ന​വം​ബ​ർ 18 വ​രെ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്​ 31 വ​രെ ഇൗ ​ടി​ക്ക​റ്റു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ക​യും ചെ​യ്യാം. മ​സ്​​ക​ത്ത്, സ​ലാ​ല, സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. 

യു.​എ.​ഇ​യു​ടെ വി​മാ​ന ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്​​സ്​ ഏ​താ​നും ദി​വ​സം മു​മ്പ്​ ദേ​ശീ​യ ദി​ന ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ര​ക്കി​ള​വി​ന്​ പു​റ​മെ,  ര​ണ്ട്​ മു​ത​ൽ ഏ​ഴു​വ​രെ യാ​ത്ര​ക്കാ​ർ​ക്ക്​ എ​മി​റേ​റ്റ്​​സ്​ സ്​​പെ​ഷ​ൽ ക​മ്പാ​നി​യ​ൻ ഒാ​ഫ​റും ന​വം​ബ​ർ 18 വ​രെ ബു​ക്ക്​ ചെ​യ്യു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ ല​ഭി​ക്കും. എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും യാ​ത്ര​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക ഹോ​ളി​ഡേ പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​കും. 

COMMENTS