Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ര​ള...

കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി ഒ​മാ​ൻ എ​യ​ർ

text_fields
bookmark_border
oman air
cancel

മ​സ്ക​ത്ത്: കോ​ഴി​ക്കോ​ട്, കൊ​ച്ചി സെ​ക്ട​റി​ലു​ക​ളി​ലേ​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ച് ഒ​മാ​ൻ എ​യ​ർ. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​കോ​​ട്ടേ​ക്ക് 44 റി​യാ​ലും കൊ​ച്ചി​യി​ലേ​ക്ക് പ​ല ദി​വ​സ​ങ്ങ​ളി​ലും 45 റി​യാ​ലു​മാ​ണ് നി​ര​ക്ക്. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും കൊ​ച്ചി​യി​ലേ​ക്കും ദി​വ​സ​വും ര​ണ്ട് സ​ർ​വി​സാ​ണ് ന​ട​ത്തു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് പു​ല​ർ​ച്ച മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം, രാ​വി​ലെ 8.05ന്​ ​കോ​ഴി​ക്കോ​ട്ടെ​ത്തും. ഉ​ച്ച​ക്ക് 2.05ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി ഏ​ഴി​ന് കോ​ഴി​ക്കോ​ടെ​ത്തും.

പു​ല​ർ​ച്ച ര​ണ്ടി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.15നും ​കാ​ല​ത്ത് 8.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്ക് 1.40നു​മാ​ണ് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഒ​മാ​ൻ എ​യ​ർ മി​ക​ച്ച നി​ര​ക്ക് ന​ൽ​കു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി കാ​ര​ണം ഏ​പ്രി​ൽ 19 മു​ത​ൽ 25 വ​രെ നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്നു​ണ്ട്. ഈ ദി​വ​സ​ങ്ങ​ളൊ​ഴി​കെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 44 റി​യാ​ലാ​ണ് വ​ൺ​വേ നി​ര​ക്ക്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ൺ​വേ നി​ര​ക്ക് 134 റി​യാ​ൽ വ​രെ എ​ത്തു​ന്നു​ണ്ട്. ഇ​തി​നു​ശേ​ഷം നി​ര​ക്ക് വീ​ണ്ടും 44 റി​യാ​ൽ ആ​കു​ന്നു. പി​ന്നീ​ട് മേ​യ് 25ഓ​ടു​കൂ​ടി​യാ​ണ് നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലേ​ക്ക് വ​ൺ​വേ​ക്ക് 45 റി​യാ​ലാ​ണ് നി​ര​ക്ക്. എ​ന്നാ​ൽ, എ​ല്ലാ ദി​വ​സ​വും ഈ ​നി​ര​ക്ക് ല​ഭി​ക്കു​ന്നി​ല്ല. വാ​രാ​ന്ത്യ​ങ്ങ​ളി​ലും മ​റ്റും നി​ര​ക്ക് മാ​റു​ന്നു​ണ്ട്. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​മാ​യ അ​ടു​ത്ത മാ​സം 19 മു​ത​ൽ 23 വ​രെ 155 റി​യാ​ൽ വ​രെ ഉ​യ​രു​ന്നു​ണ്ട്. ഒ​മാ​ൻ എ​യ​ർ നി​ര​ക്കു​ക​ൾ കു​റ​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വു​ന്നു. നി​ര​ക്കു കു​റ​ഞ്ഞ​തോ​ടെ സ്വ​ന്ത​മാ​യി ടി​ക്ക​റ്റെ​ടു​ക്കേ​ണ്ട നി​ര​വ​ധി പേ​ർ യാ​ത്ര​ക്കൊ​രു​ങ്ങു​ന്നു​ണ്ട്. ഒ​മാ​ൻ എ​യ​ർ നി​ര​ക്ക് കു​റ​ച്ച​തോ​ടെ മ​റ്റ് വി​മാ​ന ക്ക​മ്പ​നി​ക​ളും നി​ര​ക്കു കു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്പ്ര​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് 56 റി​യാ​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഒ​മാ​ൻ എ​യ​ർ നി​ര​ക്ക് കു​റ​ച്ച​തോ​ടെ എ​ക്സ്പ്ര​സും നി​ര​ക്കു കു​റ​ക്കേ​ണ്ടി​വ​രും. മേ​യ് 25നു​ശേ​ഷ​മാ​ണ് ഒ​മാ​നി​ൽ സ്കൂ​ൾ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman airoman
Next Story