Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനീറ്റ്​ പരീക്ഷക്ക്...

നീറ്റ്​ പരീക്ഷക്ക് സമ്മിശ്ര പ്രതികരണം

text_fields
bookmark_border
നീറ്റ്​ പരീക്ഷക്ക് സമ്മിശ്ര പ്രതികരണം
cancel
camera_alt

മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ നീ​റ്റ്​ പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ -വി.​കെ. ഷെ​ഫീ​ർ

മ​സ്ക​ത്ത്: ഒ​മാ​നി​ൽ ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ 200ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി. മ​സ്ക​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളാ​യി​രു​ന്നു പ​രീ​ക്ഷ കേ​ന്ദ്രം. 12.30നാ​രം​ഭി​ച്ച പ​രീ​ക്ഷ​ക്ക് രാ​വി​ലെ 9.30 മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ച മു​ഴു​വ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​യി​രു​ന്നു വി​ദ്യാ​ര്‍ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രീ​ക്ഷ​യെ​ക്കു​റി​ച്ച് സ​മ്മി​ശ്ര​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ക​രി​ച്ച​ത്. മി​ക്ക ആ​ളു​ക​ൾ​ക്കും ഭൂ​രി​ഭാ​ഗം വി​ഷ​യ​ങ്ങ​ളും എ​ളു​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഫി​സി​ക്​​സ്​ അ​ൽ​പം പ്ര​യാ​സം സൃ​ഷ്ടി​ച്ചു​വെ​ന്ന് മ​റ്റ് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

സൂ​ർ, സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​ത​ന്നെ പ​രീ​ക്ഷ​ക്കാ​യി മ​സ്ക​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ബ​ന്ധു​വീ​ടു​ക​ളി​ലും മ​റ്റു​ള്ള​വ​ർ ഹോ​ട്ട​ലു​ക​ളി​ലു​മാ​യി​രു​ന്നു ത​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ ഒ​മാ​നി​ൽ​നി​ന്ന്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ 269പേ​രാ​ണ്​ ഒ​മാ​നി​ൽ​നി​ന്ന്​ പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്​. ഇ​തി​ൽ എ​ത്ര​പേ​ർ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​യി എ​ന്ന​തി​നെ കു​റി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം 214 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക്​ എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും രാ​ജ്യ​ത്തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു​പ​രീ​ക്ഷ​കേ​ന്ദ്രം കൂ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET exam
News Summary - Mixed response to NEET exam
Next Story