Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മ​ധു​ര​മെ​ന്‍...

‘മ​ധു​ര​മെ​ന്‍ മ​ല​യാ​ളം’ ഭാ​ഷ പ​രി​ശീ​ല​ന ക​ള​രി​ക്ക് സ​മാ​പ​നം

text_fields
bookmark_border
language training
cancel
camera_alt

‘മ​ധു​ര​മെ​ന്‍ മ​ല​യാ​ളം’ ഭാ​ഷ പ​രി​ശീ​ല​ന ക​ള​രി​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ള്‍ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍,

യു​വ​ജ​ന പ്ര​സ്ഥാ​നം ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ക്കൊ​പ്പം

മ​സ്‌​ക​ത്ത്: കേ​ര​ള​ത്തി​ന്റെ പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും മ​ല​യാ​ള ഭാ​ഷ പ​രി​ജ്ഞാ​ന​വും പു​തി​യ ത​ല​മു​റ​ക്ക് പ​ക​ര്‍ന്നു​ന​ല്‍കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് ഓ​ര്‍ത്ത​ഡോ​ക്‌​സ് മ​ഹാ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​ന്ന മ​ധു​ര​മെ​ന്‍ മ​ല​യാ​ളം ഭാ​ഷ പ​രി​ശീ​ല​ന ക​ള​രി​ക്ക് സ​മാ​പ​നം.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ രാ​ജ​ന്‍ വി. ​കൊ​ക്കൂ​രി മു​ഖ്യ സ​ന്ദേ​ശം ന​ല്‍കി. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ര്‍ഗീ​സ് റ്റി​ജു ഐ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം ഡോ. ​ഗീ​വ​ര്‍ഗീ​സ് യോ​ഹ​ന്നാ​ന്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി സ​ജി എ​ബ്ര​ഹാം, മ​ല​യാ​ള ഭാ​ഷ പ​രി​ശീ​ല​ക​ന്‍ ഗോ​കു​ല്‍ ദാ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ യു​വ​ജ​ന പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്റ് ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ക​വി​യും മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ള്‍ ച​ട​ങ്ങി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്തു. ഇ​ട​വ​ക കോ-​ട്ര​സ്റ്റി ഡോ. ​കു​ര്യ​ന്‍ എ​ബ്ര​ഹാം, ക​ണ്‍വീ​ന​ര്‍ ബി​ജു ജോ​ണ്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി​യ കു​ട്ടി​ക​ള്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റും പ​ഠ​ന​കി​റ്റും വി​ത​ര​ണം ചെ​യ്തു.

എ​ല്ലാ വ​ര്‍ഷ​വും വേ​ന​ല​വ​ധി​ക്കാ​ല​ത്ത് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന മ​ല​യാ​ള ഭാ​ഷ പ​രി​ശീ​ല​ന ക​ള​രി​യി​ല്‍ ഈ ​വ​ര്‍ഷം നൂ​റി​ല​ധി​കം കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​ത് ന​മ്മു​ടെ കു​ട്ടി​ക​ള്‍ക്ക് മാ​തൃ​ഭാ​ഷ​യോ​ടു​ള്ള അ​ഭി​നി​വേ​ശ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhuramen malayalamtraininglanguage
News Summary - Madhuramen Malayalam-language training event concludes
Next Story